Posted On
date_range Updated On
date_range നജ്‌റാനിൽ നിര്യാതനായ യു.പി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
നജ്‌റാൻ: ഹൃദയാഘാതത്തെ തുടർന്ന് നജ്‌റാനിൽ മരിച്ച ഉത്തർപ്രദേശ് സുൽത്താൻപൂർ സ്വദേശി റിസ്‌വാൻ അഹമ്മദിെൻറ മൃതദേഹം ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് ഖബറടക്കി. നജ്‌റാനിലെ ഉസാനിയയിൽ താമസസ്ഥലത്താണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നജ്‌റാൻ, ശറൂറ, ജിദ്ദ എന്നിവിടങ്ങളിലെ നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കി ലഖ്നൗ വിമാനം മാർഗമാണ് മൃതദേഹം സ്വദേശത്തെത്തിച്ചത്.
മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള യാത്രാരേഖകളും മറ്റ് അനുബന്ധ നടപടികളും കെ.എം.സി.സി നജ്‌റാൻ പ്രസിഡൻറ് സലീം ഉപ്പളയുടെ നേതൃത്വത്തിൽ വെൽഫെയർ വിങ് പ്രവർത്തകരാണ് പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.