പ്രൊഫ. എം.എൻ കാരശ്ശേരിക്ക്​ റിയാദിൽ സ്വീകരണം നൽകി

റിയാദ്: സാംസ്‌കാരിക പ്രവര്‍ത്തകനും സാഹിത്യ നിരൂപകനും പ്രഭാഷകനുമായ പ്രൊഫ. എം.എന്‍. കാരശ്ശേരി ഇന്ന് രാത്രി റിയാദില്‍ പ്രവാസി സമൂഹവുമായി സംവദിക്കും. ‘ചിന്ത, സംവാദം, സംസ്‌കാരം, മതേതരത്വം’ എന്ന വിഷയത്തില്‍ രാത്രി എട്ടിന്​ അല്‍മാസ് റസ്‌റ്റോറൻറ്​ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തും.

റിയാദ് ഇന്ത്യന്‍ ഫ്രണ്ട്ഷിപ് അസോസിയേഷന്‍ (റിഫ) ആണ് പരിപാടി സംഘടിപ്പിക്കുന്നത്. റിയാദ് കിങ്​ ഖാലിദ് ഇൻറര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെത്തിയ എംഎന്‍ കാരശ്ശേരിയെ റിഫ പ്രതിനിധികളായ റോയ് വര്‍ഗീസ്, ഹരിദാസ് പറപ്പൂല്‍, നിബു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Tags:    
News Summary - Prof. M.N. Karassery accorded reception in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.