അൽഖോബാർ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സാമൂഹിക സുരക്ഷാപദ്ധതി കാമ്പയിൻ ഉദ്ഘാടനം മീഡിയ ഫോറം പ്രതിനിധികൾക്ക് നൽകി സിദ്ദീഖ് പാണ്ടികശാല നിർവഹിക്കുന്നു

കെ.എം.സി.സി സാമൂഹിക സുരക്ഷപദ്ധതി പ്രചാരണ കാമ്പയിന് തുടക്കമായി

അൽഖോബാർ: പ്രവാസലോകത്തെ സാമൂഹിക ജീവകാരുണ്യ രംഗത്ത് ഏഴു വര്‍ഷമായി നടപ്പാക്കുന്ന സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷപദ്ധതിയുടെ പ്രചാരണ കാമ്പയിന്‌ കെ.എം.സി.സി ഖോബാർ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തുടക്കം കുറിച്ചു.മീഡിയ ഫോറം ട്രഷറര്‍ മുജീബ് കളത്തില്‍, മുന്‍ പ്രസിഡൻറ്​ ചെറിയാന്‍ കിടങ്ങാനൂര്‍, സുബൈര്‍ ഉദിനൂര്‍ എന്നിവര്‍ക്ക് പദ്ധതിയുടെ അപേക്ഷ ഫോറം നല്‍കി കാമ്പയിൻ ഉദ്​ഘാടനം ചെയ്​തു.

സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ്​ സിദ്ദീഖ് പാണ്ടികശാല, ജനറല്‍ സെക്രട്ടറി സിറാജ് ആലുവ, നജീബ് ചീക്കിലോട്, ഹബീബ് പൊയില്‍തൊടി, ജുനൈദ് കാഞ്ഞങ്ങാട് എന്നിവര്‍ സംബന്ധിച്ചു. സുരക്ഷപദ്ധതിക്കു കീഴില്‍ പ്രവാസിയായിരിക്കെ മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കള്‍ക്ക് കഴിഞ്ഞ ഏഴു വര്‍ഷമായി 20 കോടിയിലേറെ രൂപയുടെ മരണാനന്തര ധനസാഹയം, ചികിത്സ ആനുകൂല്യങ്ങൾ എന്നിവ പദ്ധതി നിയമാവലി അനുസരിച്ച് വിതരണം ചെയ്​തിട്ടുണ്ട്. അൽഖോബാര്‍ സെന്‍ട്രല്‍ കമ്മിറ്റിക്കു കീഴില്‍ കഴിഞ്ഞ വർഷം അംഗങ്ങളായിരിക്കെ മരിച്ച റാക്കയിലെ ആറ്റിങ്ങല്‍ സ്വദേശി, അക്​റബിയയിലെ മങ്കട സ്വദേശി എന്നിവരുടെ കുടുംബങ്ങൾക്കുള്ള ആറു ലക്ഷം രൂപയുടെ ചെക്ക് ഈയാഴ്​ച കൈമാറും.

രജിസ്ട്രേഷൻ പുതുക്കാനും പുതുതായി സുരക്ഷാ പദ്ധതിയിൽ അംഗമാകാനും ഡിസംബർ 15 വരെ സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴിലെ വിവിധ ഏരിയാകമ്മിറ്റി കോഒ ാഡിനേറ്റർമാരായ അൻവർ ഷാഫി (അക്​റബിയ്യ 0553072473), ലുബൈദ്‌ ഒളവണ്ണ (ദഹ്‌റാൻ- ദോഹ 0539192928), തൗഫീഖ് (റാക്ക 0563505692), ആസിഫ് മേലങ്ങാടി (സിൽവർ ടവർ 0551491563), അബ്​ദുൽ നാസർ ദാരിമി (ഖോബാർ ജനൂബിയ സുബൈക്ക 0552539364), ജുനൈദ് കാഞ്ഞങ്ങാട് (ഖോബാര്‍ ഷമാലിയ 0557339601) എന്നിവരെയോ 00966540893408, 009180755 80007 എന്ന ഹെൽപ്പ് ലൈൻ നമ്പറുകളിലോ ബന്ധപ്പെടാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.