ഖുന്‍ഫുദ: സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി പ്രസിഡൻറും തിരൂരങ്ങാടി നഗരസഭ ചെയർമാനുമായ കെ.പി. മുഹമ്മദ് കുട്ടിയെയും ഖുന്‍ഫുദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനപ്രതിനിധികളെയും കമ്മിറ്റി ആദരിച്ചു. തിരൂരങ്ങാടി മുസ്ലിം ലീഗ് ഓഫിസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം ഉദ്ഘാടനം ചെയ്തു.
സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് കാദര്‍ ഹാജി നല്ലേടത്ത് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സൗദി നാഷനല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള മുഖ്യപ്രഭാഷണം നടത്തി. കുഞ്ഞുമോന് കാക്കിയ, ഇബ്രാഹിം മുഹമ്മദ് എന്നിവർ സംസാരിച്ചു. ഖുൻഫുദ കെ.എം.സി.സിയുടെ ജനപ്രതിനിധികളായി തെരഞ്ഞെടുത്ത തിരൂരങ്ങാടി മുൻസിപ്പൽ കൗൺസിലർമാരായ അജാസ് ചാലിലകത്ത്, ഇ.പി.എസ്. ബാവ, സൈനുദ്ദീൻ വെട്ടം, ഷൗക്കത്തലി പെരുമ്പയിൽ അലനല്ലൂർ, ഖുന്ഫുദയില്നിന്നും മുസ്ലിംലീഗ് പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന ബഷീര്‍ അച്ചിപ്ര, സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷ കോഒാഡിനേറ്റർ റഫീഖ് പാറക്കല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
മുസ്ലിം ലീഗ് ജില്ല നേതാക്കളായ അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, എം.കെ. ബാവ, തിരൂരങ്ങാടി മണ്ഡലം നേതാക്കളായ പി.എച്ച്.എസ്. തങ്ങൾ, കുഞ്ഞിമരക്കാർ, സി.എച്ച്. മഹമ്മൂദ് ഹാജി, ഇബ്രാഹിം മുഹമ്മദ്, പി.എം. ഹഖ്, ഫഹദ് പൂങ്ങാടൻ, പ്രവാസി ലീഗ് നേതാവ് പി.എം.എ. ജലീൽ, ഖുൻഫുദ കെ.എം.സി.സി നേതാക്കളായ സി.എച്ച്. മജീദ് കുഞ്ഞിമോൻ ഷഹബ്, കരിം ചോനാരി, എൻ. നാജിദ്, മൂസ കെ.പി. ഉള്ളണം, ഫൈസൽ മണക്കടവൻ, ഫിറോസ് ചെട്ടിപ്പടി, കോയ ചെമ്മാട്, അലി മാങ്ങാടൻ എന്നിവർ സംബന്ധിച്ചു. എം.പി. ഗഫൂര്‍ സ്വാഗതവും പി.കെ. ഫൈസൽ നന്ദിയും പറഞ്ഞു. സൈനുദ്ദീൻ ചേളാരി ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.