ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രതിഷേധ പരിപാടി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. എൽ.കെ. അജിത് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഷാഫി പറമ്പിലിനെതിരെ പൊലീസ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധവുമായി ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി. പേരാമ്പ്രയിൽ നടന്ന പൊലീസ് നരനായാട്ടിനെതിരെ ബത്ഹ സബർമതി ഹാളിൽ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംഭവത്തിൽ പങ്കെടുത്ത പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും അവരുടെ പേരിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് സമഗ്രമായ അന്വേഷണം നടത്തുകയും വേണമെന്ന് യോഗം ആവശ്യപ്പെട്ടു.
സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് നവാസ് വെള്ളിമാട്കുന്നു അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. എൽ.കെ. അജിത് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കുഞ്ഞി കുമ്പള, അബ്ദുള്ള വല്ലാഞ്ചിറ, യഹിയ കൊടുങ്ങല്ലൂർ, അസ്കർ കണ്ണൂർ, സലീം അർത്തിയിൽ, രഘുനാഥ് പറശ്ശിനിക്കടവ്, അമീർ പട്ടണത്ത്, സെയ്ഫ് കായകുളം, ജോൺസൺ മാർക്കോസ്, സന്തോഷ് കണ്ണൂർ, സിജോ വയനാട്, ഷിഹാബ് കരിമ്പാറ, മാത്യു ജോസഫ് എറണാകുളം, ഷാജി മഠത്തിൽ, മജു കോഴിക്കോട്, അൻസായ് ഷൗക്കത്ത്, സൈനുദ്ധീൻ വെട്ടത്തൂർ, അലക്സ് കൊല്ലം, വൈശാഖ് അരൂർ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ സ്വാഗതവും ജനറൽ സെക്രട്ടറി സക്കിർ ദാനത്ത് നന്ദിയും പറഞ്ഞു. പരിപാടിയുടെ ഒടുവിൽ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി പൊലീസിെൻറ അധികാരദുരുപയോഗത്തിനെതിരെ ശക്തമായ സന്ദേശം ഉയർത്തി. നാസർ മാവൂർ, ജംഷാദ് ചെറുവണ്ണൂർ, സൈനുദ്ധീൻ വല്ലപ്പുഴ, ഷംസീർ പാലക്കാട്, ജംഷി കാരകുന്നു, ഹരീന്ദ്രൻ കണ്ണൂർ, മുനീർ കണ്ണൂർ, ഹാഷിം കണ്ണൂർ, സുജിത് കണ്ണൂർ, അബ്ദുൽ ഖാദർ കണ്ണൂർ, ജോസഫ് കോട്ടയം, സൈത് മുഹമ്മദ് മണ്ണാർക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.