അൽ ഖോബാർ: അൽ ഖോസാമ ഇൻറർനാഷനൽ സ്കൂളിലെ 10ാം ക്ലാസ് വിദ്യാർത്ഥികളുടെ 2025–26 അധ്യയന വർഷത്തിലെ ഉന്നത വിജയം ആഘോഷിക്കുന്നതിനായി ‘ഗ്രേഡ് 10 എക്സലൻസ് അവാർഡ്’ വിതരണ പരിപാടി സംഘടിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിലെ എജുക്കേഷനൽ സൂപ്പർവൈസർ യൂസഫ് അൽ റുഖൈത്തി, ബേസ്ഡ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ജനറൽ മാനേജർ എസ്.എം. നൗഷാദ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
99.8 ശതമാനം മാർക്കോടെ സൗദി ടോപ്പറായി മാറിയ ആർ.എസ്. റിഷിത് ചടങ്ങിലെ പ്രധാന ആകർഷണമായി. റിഷിത്തിെൻറ ഉജ്ജ്വല വിജയം സഹപാഠികൾക്ക് വലിയ മാതൃകയാണെന്ന് അധികൃതർ അഭിപ്രായപ്പെട്ടു. 90 ശതമാനത്തിന് മുകളിൽ മാർക്ക് കരസ്ഥമാക്കിയ 18 വിദ്യാർഥികളെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു. വിദ്യാർഥികളെ നൂറു ശതമാനം വിജയത്തിലേക്ക് നയിച്ച അധ്യാപകർക്കും പുരസ്കാരങ്ങൾ നൽകി. തുടർന്ന് വിദ്യാർഥികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ച ‘വോയ്‌സ് ഓഫ് സക്‌സസ്’ പരിപാടിയും നടന്നു. സ്കൂൾ പ്രിൻസിപ്പൽ സൂസൻ ലിജു ഐപ് ചടങ്ങിൽ സ്വാഗതവും വൈസ് പ്രിൻസിപ്പൽ കെ.ജി. അനൂപ് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.