ജി​ദ്ദ ലു​ലു ബ​ഗ്ദാ​ദി​യ​യി​ൽ സൗ​ദി ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ‘ഫ​ർ​ഹ​ത് വ​ത​ൻ’ പ​രി​പാ​ടി​യി​ൽ​നി​ന്ന്

അ​റേ​ബ്യ​ൻ സം​ഗീ​ത രാ​വി​ൽ നി​റ​ഞ്ഞാ​ടി ജി​ദ്ദ; ലു​ലു ബ​ഗ്ദാ​ദി​യ​യി​ൽ സൗ​ദി ദേ​ശീ​യ ദി​നാ​ഘോ​ഷം ‘ഫ​ർ​ഹ​ത് വ​ത​ൻ’ ജ​ന​സാ​ഗ​ര​മാ​യി

ജി​ദ്ദ: സൗ​ദി ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റ് ബാ​ഗ്ദാ​ദി​യ​യും ബം​ഗീ​ഷം മാ​പ്പി​ള കൂ​ട്ടാ​യ്മ​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ‘ഫ​ർ​ഹ​ത് വ​ത​ൻ’ വ​ൻ ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. സൗ​ദി ദേ​ശീ​യ​ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ സൗ​ദി ഗാ​ന​ങ്ങ​ളും അ​റേ​ബ്യ​ൻ സം​ഗീ​ത​വും നൃ​ത്ത​വും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റ് റീ​ജ​ന​ൽ മാ​നേ​ജ​ർ റ​ഹീം വ​ലി​യോ​റ കേ​ക്ക് മു​റി​ച്ച് പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഹൈ​പ​ർ മാ​ർ​ക്ക​റ്റ് മാ​നേ​ജ​ർ ഷം​സാ​ദ്, സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് മാ​നേ​ജ​ർ റോ​ഷ​ൻ, ഫ്ര​ഷ് ഫു​ഡ് മാ​നേ​ജ​ർ അ​ഹ​മ്മ​ദ് നാ​സ​ർ, ഷോ​പ് മാ​നേ​ജ​ർ സാ​ദ് സ​ഹ്‌​റാ​നി, ചീ​ഫ് അ​കൗ​ണ്ട​ൻ​റ് അ​രു​ൺ ജോ​സ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ബം​ഗീ​ഷം മാ​പ്പി​ള കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ ബാ​ദു​ഷ സ്വാ​ഗ​തം ആ​ശം​സി​ച്ചു. സു​വി​ച അ​വ​താ​ര​ക​യാ​യി. അ​റേ​ബ്യ​ൻ ഗാ​യി​ക ദി​ക്‌​റ സ​ലിം, ഷ​ബീ​ർ കോ​ട്ട​പ്പു​റം, നി​യ ഫാ​ത്തി​മ എ​ന്നി​വ​രു​ടെ ഗാ​ന​ങ്ങ​ൾ നി​റ​ഞ്ഞ കൈ​യ​ടി​യോ​ടെ​യാ​ണ് സ​ദ​സ്​ വ​ര​വേ​റ്റ​ത്. ഫൈ​സ ടീം ​അ​വ​ത​രി​പ്പി​ച്ച ഒ​പ്പ​ന​യും ശ്രീ​ത ടീ​ച്ച​റു​ടെ നൃ​ത്ത​പ​രി​പാ​ടി​യും പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടി. റ​ഷീ​ദ് കൊ​ല്ലം, അ​ഷ്‌​റ​ഫ് പ​ര​ങ്ങാ​ടി, മു​സ്ത​ഫ കു​ന്നം​പു​റം, റെ​ജി വീ​രാ​ൻ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

കു​ട്ടി​ക​ളും സ്ത്രീ​ക​ളും കു​ടും​ബ​ങ്ങ​ളും ആ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ത്ത പെ​യി​ൻ​റി​ങ്, ക​ള​റി​ങ്, മെ​ഹ​ന്തി മ​ത്സ​ര​ങ്ങ​ളും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു. വ​നി​താ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ഷം​ഷീ​റ, ഷാ​ഹി​റ, ഫാ​ഹി​സ, മും​താ​സ്, ശ​ബ്ന, ഹ​സീ​ന, സു​നീ​റ, ഷാ​ഹി​ദ എ​ന്നി​വ​രാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Tags:    
News Summary - Lulu Baghdadiya Hosts Saudi National Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.