ജുബൈൽ മലയാളി സമാജം ‘ഓണനിലാവ് 2026’ പരിപാടിയിൽനിന്ന്

ജുബൈൽ മലയാളി സമാജം ‘ഓണനിലാവ് 2026’ അരങ്ങേറി

ജുബൈൽ: ജുബൈൽ മലയാളി സമാജം ‘ഓണനിലാവ് 2026’ ആഘോഷപരിപാടികൾ അവിസ്മരണീയ അനുഭവമായി. റോയൽ കമീഷൻ ബീച്ച് ക്യാമ്പിൽ രാവിലെ മുതൽ രാത്രി വരെ കുടുംബങ്ങളുടെയും കുട്ടികളുടെയും ആവേശകരമായ പങ്കാളിത്തത്തോടെയാണ് പരിപാടികൾ അരങ്ങേറിയത്.പരമ്പരാഗത രീതിയിൽ ഒരുക്കിയ മനോഹരമായ അത്തപ്പൂക്കളത്തോടെ ആരംഭിച്ച ആഘോഷങ്ങൾക്ക് സമാജം ജനറൽ സെക്രട്ടറി സന്തോഷ് കുമാർ ചക്കിങ്കൽ ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു. തുടർന്ന് മാവേലിയും പുലികളി, ചെണ്ടമേളം ടീമുകളും അണിനിരന്ന വർണാഭമായ ഘോഷയാത്ര ബീച്ച് ക്യാമ്പിനെ ഭാരതീയ-കേരളീയ ഉത്സവാന്തരീക്ഷത്തിലാക്കി.

കുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കെടുത്ത ഘോഷയാത്രയ്ക്ക് ശേഷം നൂറുകണക്കിന് പ്രവാസി മലയാളികൾ ഒരുമിച്ചിരുന്ന് വിഭവസമൃദ്ധമായ ഓണസദ്യ ആസ്വദിച്ചു.ഉച്ചയ്ക്കുശേഷം നടന്ന കായിക-വിനോദ മത്സരങ്ങളിൽ പഞ്ചഗുസ്തി, വടംവലി തുടങ്ങിയവ ആവേശം വിതറി. വാശിയേറിയ വടംവലി മത്സരത്തിൽ എബി ആൻഡ് ടീം ഒന്നാം സ്ഥാനവും രാജേഷ് ആൻഡ് ടീം രണ്ടാം സ്ഥാനവും സ്വന്തമാക്കി. ഒന്നാം സമ്മാനമായ ക്യാഷ് അവാർഡ് ഷാജഹാൻ കുൽഫി ബ്രോസ്റ്റഡ് ആണ് സ്പോൺസർ ചെയ്തത്. ജുബൈൽ മെഡിക്കൽ സെൻററിെൻറ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ഒരുക്കിയിരുന്നു.

റിട്സ് ബ്യൂട്ടി വേൾഡും ജുബൈൽ മലയാളി സമാജവും സംയുക്തമായി സംഘടിപ്പിച്ച ‘മലയാളി മങ്ക’ മത്സരത്തിൽ ശരണ്യ ഒന്നാം സ്ഥാനവും റിഷാന രണ്ടാം സ്ഥാനവും ധന്യ ഫെബിൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അർച്ചന അഭിഷേക്, മീനു മോഹൻദാസ്, രേവതി റിട്സ് എന്നിവരായിരുന്നു വിധികർത്താക്കൾ.

വൈകുന്നേരം അഞ്ചിന് ആയിഷ അജ്മലിെൻറ ഖുർആൻ പാരായണത്തോടെ കലാസന്ധ്യക്ക് തുടക്കമായി. തുടർന്ന് കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച നൃത്തം, ഗാനങ്ങൾ, നാടൻ കലാരൂപങ്ങൾ എന്നിവയ്ക്കൊപ്പം കലാഭവൻ നസീബിെൻറ ഫിഗർ ഷോയും പരിപാടിയുടെ പ്രധാന ആകർഷണമായി മാറി. ആർ.ജെ. നിയാസ് ഇ. കുട്ടി മുഖ്യ അവതാരകനായ ചടങ്ങിൽ ഡോ. നവ്യ വിനോദ്, മുബാറക് ഷാജഹാൻ എന്നിവർ സഹഅവതാരകരായിരുന്നു.

യു.ഐ.സി. കമ്പനി സി.ഇ.ഒ ഡോ. ബദറുദീൻ അബ്ദുൽ മജീദ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ, ഇന്ത്യൻ സ്കൂൾ അധ്യാപകനും എഴുത്തുകാരനുമായ എൻ. സനിൽ കുമാറിെൻറ ‘ടൈംസോണിലെ മൂന്നുകൂട്ടികൾ’ എന്ന പുതിയ പുസ്തകം മുഖ്യാതിഥി, സമാജം പ്രസിഡൻറ് ബൈജു അഞ്ചലിന് കൈമാറി പ്രകാശനം ചെയ്തു.

ഇന്ത്യൻ എംബസി കോഓഡിനേറ്ററും സാമൂഹികപ്രവർത്തകനുമായ സൈഫുദ്ദീൻ പൊറ്റശ്ശേരി, ജുബൈൽ മലയാളി സമാജം സ്ഥാപക ചെയർമാനും മുൻ പ്രസിഡൻറുമായ തോമസ് മാമൂടൻ എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ചും ഫലകം നൽകിയും ആദരിച്ചു. പ്രസിഡൻറ് ബൈജു അഞ്ചൽ അധ്യക്ഷത വഹിച്ചു. നവീൻ കോതേരി പ്രോഗ്രാം കോഓഡിനേറ്ററായിരുന്നു. സന്തോഷ് കുമാർ ചക്കിങ്കൽ സ്വാഗതവും ട്രഷറർ സുമോദ് മോഹൻ നന്ദിയും പറഞ്ഞു.

ഷാജഹാൻ കുൽഫി, എബി ജോൺ, ഷഫീക് താനൂർ, രാജേഷ് കായംകുളം, നിസാർ ഇബ്രാഹിം, കുഞ്ഞികോയ, ജലീൽ, ബെൻസൺ, വികാസ്, ഗിരീഷ്, അഷറഫ് നിലമേൽ, ഷജീർ തച്ചമ്പാറ, എൻ.പി. റിയാസ്, ശരത്, രാജേഷ്, സാറാഭായ് സൈഫുദ്ദീൻ, ആശ ബൈജു, നീതു രാജേഷ്, സിനി സന്തോഷ്, ബിബി രാജേഷ്, ധന്യ ഫെബിൻ, ഫാത്തിമ അഫ്സൽ, ഗീതു വിഷ്ണുജിത്, ശാലിനി ദീപേഷ്, ബിനു ശരത്, എൽസി ജോയ്സ്, അനു സൂരജ്, സുജിന ഷാജി എന്നിവരുൾപ്പെടെയുള്ള സമാജം ഭാരവാഹികളും വനിതാ വിഭാഗം അംഗങ്ങളും സന്നദ്ധപ്രവർത്തകരും ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - Jubail Malayali Samajam Hosts Onam Celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.