ജി​ദ്ദ ഇ​ശ​ൽ ക​ലാ​വേ​ദി സം​ഘ​ടി​പ്പി​ച്ച ‘അ​റ​ബ് ഇ​ശ​ൽ നൈ​റ്റ് 2026’ൽ ​നി​ന്ന്

ജി​ദ്ദ ഇ​ശ​ൽ ക​ലാ​വേ​ദി ‘അ​റ​ബ് ഇ​ശ​ൽ നൈ​റ്റ് 2026’ അ​ര​ങ്ങേ​റി

ജി​ദ്ദ: സൗ​ദി ദേ​ശീ​യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ദ്ദ ഇ​ശ​ൽ ക​ലാ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ‘അ​റ​ബ് ഇ​ശ​ൽ നൈ​റ്റ് 2026’ അ​ര​ങ്ങേ​റി. ജി​ദ്ദ ബ​ഗ്ദാ​ദി​യ​യി​ലെ ഹൈ​പ്പ​ർ അ​ൽ വ​ഫ​യി​ൽ ഒ​രു​ക്കി​യ വേ​ദി​യി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന മ​ത്സ​ര​ങ്ങ​ളും സം​ഗീ​ത-​നൃ​ത്ത പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി. മു​സ്ത​ഫ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ലാ​വേ​ദി പ്ര​സി​ഡ​ൻ​റ്​ ഇ​ബ്രാ​ഹിം ഇ​രി​ങ്ങ​ല്ലൂ​ർ, സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ ഗു​ഡ​ല്ലൂ​ർ, ചെ​യ​ർ​മാ​ൻ ഷി​ഹാ​ബ് പു​ളി​ക്ക​ൽ, ര​ക്ഷാ​ധി​കാ​രി ജ​ലാ​ൽ തേ​ഞ്ഞി​പ്പ​ലം എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര, എ​ൻ​കം​ഫ​ർ​ട്ട് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ ല​ത്തീ​ഫ്, ഹ​സ്സ​ൻ കൊ​ണ്ടോ​ട്ടി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സ​ലാ​ഹു വാ​ള​ക്കു​ട പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​നാ​യി. ബോ​ളി​വു​ഡ് ഗാ​യ​ക​ൻ ബ​സ്സാം, ഷ​ബീ​ർ കൊ​ട്ട​പ്പു​റം, ഫ​ർ​സാ​ന യാ​സി​ർ, റാ​ഫി ആ​ലു​വ, മു​ഹ​മ്മ​ദ് കു​ട്ടി അ​രി​മ്പ്ര, ഹ​സീ​ന അ​ഷ്റ​ഫ്, മ​ൻ​സൂ​ർ നി​ല​മ്പൂ​ർ, ന​സീ​ർ പ​രി​യാ​പു​രം, ഷ​റീ​ന റ​ഷീ​ദ്, നാ​സ​ർ മോ​ങ്ങം, ആ​യി​ഷ നാ​സ​ർ, അ​ഫ്ര സ​ബി​ൻ റാ​ഫി, ഇ​ലി​യാ​ന, റി​ൻ​ഷ റ​ഫീ​ഖ്, ഷി​ഹാ​ബ് ഒ​ഴു​കൂ​ർ, സി​നി സാ​ഗ​ർ, ദി​യാ​ന ഫാ​ത്തി​മ, മു​സ്ത​ഫ ക​ണ്ണ​മം​ഗ​ലം, ഹ​ബീ​ബ്, ഹ​സ്സ​ൻ ആ​ന​ക്ക​യം എ​ന്നി​വ​ർ വി​വി​ധ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

ബോ​ളി​വു​ഡ് ഗാ​യ​ക​നാ​യ ബ​സ്സാ​മി​നെ പ്രേ​ക്ഷ​ക​ർ ഹ​ർ​ഷാ​ര​വ​ത്തോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്. ജി​ദ്ദ​യി​ലെ പ്ര​മു​ഖ മു​ട്ടി​പ്പാ​ട്ട് ബാ​ൻ​ഡ് ഗ്രീ​ൻ​സ് ജി​ദ്ദ അ​വ​ത​രി​പ്പി​ച്ച മു​ട്ടി​പ്പാ​ട്ടും പ​രി​പാ​ടി​യു​ടെ മാ​റ്റു​കൂ​ട്ടി. സം​ഗീ​ത​പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം കു​ട്ടി​ക​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന നൃ​ത്താ​വി​ഷ്കാ​ര​ങ്ങ​ളും വേ​ദി​യി​ലെ​ത്തി. ഫൈ​സ ഗ​ഫൂ​ർ ഒ​രു​ക്കി​യ ഒ​പ്പ​ന​യും സി​നി​മാ​റ്റി​ക് ഡാ​ൻ​സും, ഫ​സീ​ല നൗ​ഷാ​ദ് സം​വി​ധാ​നം ചെ​യ്ത അ​റ​ബി​ക് ഡാ​ൻ​സും, അ​ൽ അ​നൂ​ദ് ഫാ​ത്തി​മ അ​വ​ത​രി​പ്പി​ച്ച സോ​ളോ ഡാ​ൻ​സും പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളാ​യി.

ഇ​ശ​ലി​െൻറ കു​ട്ടി​ക​ൾ സം​ഘ​നൃ​ത്ത​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി. സ്ത്രീ​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ മെ​ഹ​ന്ദി മ​ത്സ​ര​ത്തി​ൽ ആ​യി​ഷ റി​ഫ ഒ​ന്നാം സ​മ്മാ​ന​വും ഷ​ഹ്‌​ല ഉ​മ​ർ​കു​ട്ടി ര​ണ്ടാം സ​മ്മാ​ന​വും ഫൗ​സു​ൽ ന​ഈ​മ മൂ​ന്നാം സ​മ്മാ​ന​വും നേ​ടി. ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ച ക​ള​റി​ങ്​ മ​ത്സ​ര​ത്തി​ൽ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഫാ​ത്തി​മ ഹ​യ ഒ​ന്നാം സ്ഥാ​ന​ത്തി​നും നു​ഹ​യ്യ ന​ജീ​ബ് ര​ണ്ടാം സ്ഥാ​ന​ത്തി​നും മു​ഹ​മ്മ​ദ് ഹൈ​സ​ൻ മൂ​ന്നാം സ്ഥാ​ന​ത്തി​നും അ​ർ​ഹ​രാ​യി. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ നി​സ, ഹ​ന ഷം​സു​ദ്ദീ​ൻ, ഹി​ബ ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

സ​ബീ​ന റാ​ഫി, ഷ​ബീ​ന ജാ​ഫ​ർ, ബേ​ബി ഷ​ക്കീ​ല മ​ൻ​സൂ​ർ, സാ​ബി​റ റ​ഫീ​ഖ്, സാ​ഹി​റ ജ​ലാ​ൽ, ടി.​പി. ഷ​മീ​ന, സാ​ബി​റ സാ​ഗ​ർ എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. നൗ​ഷാ​ദ്, സാ​ഗ​ർ റ​സാ​ഖ്, ഷം​സു​ദ്ദീ​ൻ, റ​ഫീ​ഖ് ക​ടേ​രി, അ​ഷ്റ​ഫ്, ഷ​ബീ​ർ, ഗ​ഫൂ​ർ വ​യ​നാ​ട്, റ​ഷീ​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ ഏ​കോ​പ​ന​ത്തി​നും ന​ട​ത്തി​പ്പി​നും നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Jeddah Ishal Kalavedi Hosts Ishal Kalavedi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.