ജി​ദ്ദ അ​ൽ ഹു​ദാ മ​ദ്റ​സ സം​ഘ​ടി​പ്പി​ച്ച സൗ​ദി ദേ​ശീ​യ ദി​നാ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ നി​ന്ന്

ജി​ദ്ദ അ​ൽ ഹു​ദാ മ​ദ്റ​സ​യി​ൽ സൗ​ദി ദേ​ശീ​യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: കു​ട്ടി​ക​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ജി​ദ്ദ ശ​റ​ഫി​യ്യ​യി​ലെ അ​ൽ ഹു​ദാ മ​ദ്റ​സ സൗ​ദി​യു​ടെ 96-ാമ​ത് ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ച്ചു. മ​ദ്റ​സാ വി​ദ്യാ​ർ​ഥി​ക​ൾ ആ​ല​പി​ച്ച സൗ​ദി ദേ​ശീ​യ ഗാ​ന​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. മ​ദ്റ​സാ പ്രി​ൻ​സി​പ്പ​ൽ ലി​യാ​ഖ​ത്ത് അ​ലി ഖാ​ൻ ദേ​ശീ​യ ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

പ്ര​വാ​സി​ക​ളാ​യ ന​മ്മെ ചേ​ർ​ത്തു പി​ടി​ക്കു​ക​യും ഉ​പ​ജീ​വ​ന​മൊ​രു​ക്കു​ക​യും ചെ​യ്ത സൗ​ദി​യു​ടെ ന​ന്മ​ക്കും പു​രോ​ഗ​തി​ക്കും വേ​ണ്ടി നാം ​സ​ദാ പ​രി​ശ്ര​മി​ക്കു​ക​യും പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി. ച​ട​ങ്ങി​ൽ ഐ​ദ അ​ന, ഐ​സ മെ​ഹ​ക്, ശ​സ ന​ഹ്റി​ൻ, ഇ​ഫ്ര, ഇ​നാ​റ, ഫാ​ദി ഫി​റോ​സ്, മി​സ്ഹ​ബ് അ​ബ്​​ദു​ല്ല എ​ന്നി​വ​ർ ദേ​ശീ​യ ദി​ന സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി സം​സാ​രി​ച്ചു. ആ​ക്കി​ഫ് അ​ർ​ഷാ​ദ് മ​ല​യാ​ള ഗാ​നം ആ​ല​പി​ച്ചു. മ​ദ്റ​സാ അ​ധ്യാ​പ​ക​രും മാ​നേ​ജ്മെൻറ്​ അം​ഗ​ങ്ങ​ളും പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Jeddah Al Huda Madrasa Celebrates Saudi National Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.