ജുബൈൽ റോയൽ കമീഷൻ ‘കാരുണ്യ സ്പർശം’ മലയാളി കൂട്ടായ്മ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്

സൗദി ദേശീയ ദിനാഘോഷം: ജുബൈലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ജുബൈൽ: സൗദി അറേബ്യയുടെ 96-ാം ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി, ജുബൈൽ റോയൽ കമീഷൻ ‘കാരുണ്യ സ്പർശം’ മലയാളി കൂട്ടായ്മ വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജുബൈൽ ബദർ മെഡിക്കൽ സെൻററും അൽ മന ജനറൽ ആശുപത്രിയും സഹകരിച്ച് ഡോക്ടർമാരും ടെക്നീഷ്യന്മാരും അടങ്ങുന്ന ജീവനക്കാരെ അണിനിരത്തി ക്യാമ്പിനാവശ്യമായ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കി നൽകി.

വിവിധ മേഖലകളിൽ നിന്നുള്ള നിരവധി സന്നദ്ധ-സാമൂഹിക പ്രവർത്തകർ ക്യാമ്പിലെത്തി രക്തം ദാനം ചെയ്തു. പരിപാടി വിജയകരമാക്കാൻ നേതൃത്വം നൽകിയ ജുബൈൽ ബദർ മെഡിക്കൽ സെൻറർ അധികൃതർക്കും രക്തം നൽകാൻ മുന്നോട്ടുവന്ന മുഴുവൻ സന്നദ്ധ പ്രവർത്തകർക്കും കൂട്ടായ്മ ഭാരവാഹികൾ നന്ദി അറിയിച്ചു. റഫീഖ് പാനൂർ, ജലീൽ പാലക്കാട്, റിയാസ് കോഴിക്കോട്, നാസർ കണ്ണൂർ, അൻസാർ വയനാട്, ഷാഫി വളാഞ്ചേരി, അനീഷ് ചവറ, പ്രജോഷ് കണ്ണൂർ, രസ്മീൽ തലശ്ശേരി തുടങ്ങിയവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.

Tags:    
News Summary - Saudi National Day: Blood Donation Camp Organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.