അൽഖുറയാത്തിൽ സംഘടിപ്പിച്ച എഫ്.സി ഖുറയാത്ത് ഫുട്ബാൾ ലീഗ് മത്സരത്തിൽ ജേതാക്കളായ ഫൈറ്റിങ്
എഫ്.സി ടീം
അൽഖുറയാത്ത്: എഫ്.സി ഖുറയാത്ത് ഫുട്ബാൾ ലീഗ് മത്സരം സമാപിച്ചു. ഫൈസലിയയിലെ അൽകൗകബ് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ഫൈറ്റിങ് എഫ്.സി ടീം ജേതാക്കളായി. ഡ്രാഗൺസ് എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾ നേടിയാണ് അവർ വിജയിച്ചത്.ഫൈനൽ മത്സരത്തിൽ മാൻ ഓഫ് ദ മാച്ച് ആയി ഫൈറ്റിങ് എഫ്.സിയുടെ ഷഫീഖ് താമരശ്ശേരിയെയും ബെസ്റ്റ് സ്കോററായി സജ്ജാദ് അരിമ്പ്രയെയും തിരഞ്ഞെടുത്തു. ശരീഫ് അരിമ്പ്ര മികച്ച ഗോളിയായും ഫിജാസ് കോളങ്ങത്ത് മികച്ച സ്റ്റോപ്പറായും തിരഞ്ഞെടുക്കപ്പെട്ടു.
ജേതാക്കൾക്കുള്ള ട്രോഫി യൂനുസ് മുന്നിയൂർ, സലാം പടിക്കൽ എന്നിവർ ചേർന്ന് നൽകി. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി സമീർ മൊറയൂർ, നൗഷാദ് കോയമ്പത്തൂർ എന്നിവരും സമ്മാനിച്ചു. മറ്റു വിജയികൾക്കുള്ള സമ്മാനങ്ങൾ സമദ് പാലചിറമാട്, സാബു തൃത്താല, മുനീർ ചെർപ്പുളശ്ശേരി, ഫൈറൂസ് കോളങ്ങത്ത് എന്നിവർ വിതരണം ചെയ്തു. റഫറിയായി സേവനം ചെയ്ത നജീബ് കൂരിയാടിനുള്ള ഉപഹാരം റോയ് കോട്ടയം നൽകി. നാസർ ആലപ്പുഴ, സമീർ പൂക്കോട്ടൂർ, ആരിഫ് അരിമ്പ്ര, അഫ്സൽ കിടങ്ങയി, മൻസൂർ പൂക്കോട്ടൂർ, അബ്ദു പടിക്കൽ, സലിം ഹാല, നൗഫൽ മുക്കം, അമീൻ തിരുവനന്തപുരം, സഫീർ തൃശൂർ, ആഷിക് മണ്ണാർക്കാട്, മുസ്തഫ പട്ടാമ്പി, അൽത്താഫ്, അബ്ദു പെരിഞ്ചേരി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.