ദമ്മാമിൽ എം.കെ ഫുഡ്‌സിന്‍റെ പുതിയ ശാഖയുടെ ഉദ്ഘാടന ചടങ്ങിൽനിന്ന്
ദമ്മാം: പ്രമുഖ ഭക്ഷ്യോൽപ്പന്ന ബ്രാൻഡും വിതരണക്കാരുമായ എം.കെ ഫുഡ്‌സിന്‍റെ പുതിയ ശാഖ ദമ്മാമിൽ പ്രവർത്തനം ആരംഭിച്ചു. പ്രമുഖ വ്യവസായി അഹമ്മദ് പുളിക്കൽ ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സി.ഇ.ഒ ഷാനവാസ് മുനമ്പത്ത് സ്വാഗതം ആശംസിച്ചു.
2008-ൽ റിയാദിൽ തുടക്കം കുറിച്ച എം.കെ ഫുഡ്‌സിന് നിലവിൽ സ്വന്തം ബ്രാൻഡിൽ മുപ്പതോളം ഉൽപന്നങ്ങളുണ്ട്. ഗുണമേന്മ, ഫ്രഷ്‌നസ്, മിതമായ നിരക്ക് എന്നിവയാണ് സ്ഥാപനത്തിന്‍റെ മുഖമുദ്രയെന്ന് മാനേജിങ് ഡയറക്ടർ റഹ്‌മാൻ മുനമ്പത്ത് വിശദീകരിച്ചു. ഇന്ത്യൻ കപ്പ, ഗ്രീൻപീസ്, തേങ്ങാപീര, പനീർ, ബീഫ് തുടങ്ങി മുപ്പതോളം വൈവിധ്യമാർന്ന ഫുഡ് ഐറ്റങ്ങളാണ് എം.കെ ഫുഡ്‌സിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ദമ്മാമിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരെയും ബിസിനസുകാരെയും ഉൾപ്പെടുത്തി ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. ബിജു കല്ലുമല, ഡോ. ബിജു വർഗീസ്, നാസ് വക്കം, ഷാജി മതിലകം, സാജിദ് ആറാട്ടുപുഴ, ഇ.കെ. സലിം, ഹബീബ് ഏലംകുളം, നൗഷാദ്, വാഹിദ് കാര്യറ, ഡോ. സിന്ധു ബിനു എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. മാർക്കറ്റിങ് മാനേജർ റിയാസ് മുഹമ്മദ് കുഞ്ഞ് പരിപാടിയിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.