വൈദ്യുത കാറുകളുടെ ആദ്യ ഫാസ്റ്റ് ചാർജിങ് സേവനം മദീനയിൽ ആരംഭിച്ചു

മദീന: വൈദ്യുത കാറുകൾക്കായുള്ള ആദ്യത്തെ ഫാസ്റ്റ് ചാർജിങ് സേവനത്തിന് മദീന നഗരസഭയിൽ വ്യാഴാഴ്ച തുടക്കമായി. ആദ്യ ഘട്ടത്തിൽ സുൽത്താന റോഡ്, ഖാലിദ് ബിൻ അൽ വലീദ് റോഡുമായി സന്ധിക്കുന്ന പ്രദേശത്താണ് ഫാസ്റ്റ് ചാർജിങ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ പൗരന്മാരും താമസക്കാരും വൈദ്യുതോർജ്ജം ഉപയോഗിക്കാനും അതുവഴി കാർബൺ ബഹിർഗമനം കുറയ്ക്കാനും പാരിസ്ഥിതിക അനുഗുണങ്ങൾ കൈവരിക്കാനും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു കേന്ദ്രത്തിന് തുടക്കമായത്.

സുരക്ഷാ ആവശ്യകതകളും അന്താരാഷ്ട്ര സവിശേഷതകളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് പുതിയ സേവനം നൽകുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ആറ് മുതൽ 32 ആമ്പിയർ വരെ കറന്റും 220 വോൾട്ട് വോൾട്ടേജും ഉള്ള ഒരു ടെസ്‌ല വാൾ കണക്റ്ററായാണ് ഉപകരണം പ്രവർത്തിക്കുക.

ഇതിലൂടെ പരമാവധി എട്ട് മണിക്കൂറിനുള്ളിൽ ഒരു ഇലക്ട്രിക് കാർ പൂർണമായും ചാർജ് ചെയ്യാൻ സാധിക്കും. സെൻട്രൽ മേഖലയിൽ മൂന്ന് പോയിന്റുകൾ, ഉഹുദ് അവന്യൂ, എയർപോർട്ട് റോഡ്, അൽ അബ്ബാസ് ബിൻ ഉബാദ വാക്ക്‌വേ, ഒമർ ബിൻ അൽ ഖത്താബ് റോഡ് എന്നിവയുൾപ്പെടെ ഏഴ് വ്യത്യസ്ത സ്ഥലങ്ങളിൽ സേവനം തയാറാക്കി ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - The first fast charging service for electric cars was launched in Madinah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.