ആലോ​ച​ന​ക​ളെല്ലാം തട്ടിമാറ്റി പിതാവ്​; ഒടുവിൽ കോടതി യു​വ​തി​യു​െ​ട വി​വാ​ഹം ന​ട​ത്തി

ദ​മ്മാം: ത​നി​ക്കു​ വ​ന്ന നി​ര​വ​ധി വി​വാ​ഹാ​ലോ​ച​ന​ക​ളി​ൽ ഒ​ന്നു​പോ​ലും ന​ട​ത്താ​ൻ പി​താ​വ്​ ത​യാ​റാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ സൗ​ദി യു​വ​തി കോ​ട​തി​യെ സ​മീ​പി​ച്ചു.കോ​ട​തി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ സ​ത്യം ബോ​ധ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു ജ​ഡ്​​ജി ത​ന്നെ ര​ക്ഷാ​ക​ർ​തൃ​സ്ഥാ​ന​ത്തു നി​ന്ന്​ വി​വാ​ഹം ചെ​യ്​​ത്​ കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. റി​യാ​ദ്​ പ്ര​വി​ശ്യ​യി​ൽ ന​ട​ന്ന സം​ഭ​വം പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ളാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. ത​ന്നെ വി​വാ​ഹം ക​ഴി​ക്കാ​ൻ യു​വാ​ക്ക​ൾ ന​ട​ത്തി​യ ആ​ലോ​ച​ന​ക​ൾ പി​താ​വ്​ നി​ര​ന്ത​രം നി​ര​സി​ച്ച​ു​വെ​ന്ന്​ യു​വ​തി കോ​ട​തി​ൽ പ​രാ​തി ബോ​ധി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​ല യു​വാ​ക്ക​ളും ത​ന്നെ വി​വാ​ഹം ചെ​യ്യാ​ൻ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചു. അ​വ​ർ വ്യ​ത്യ​സ്​​ത​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ഇ​തി​നാ​യി മു​ന്നോ​ട്ടു​വെ​ക്കു​ക​യും ചെ​യ്​​തു.

എ​ന്നാ​ൽ, ഇ​തെ​ല്ലാം പി​താ​വ്​ അ​നു​മ​തി ന​ൽ​കാ​തെ ത​ള്ളു​ക​യാ​യി​രു​ന്നു. ആ​ദ്യ​മെ​ല്ലാം ഇ​ത്​ സ്വാ​ഭാ​വി​ക ന​ട​പ​ടി​യാ​യാ​ണ്​ ക​രു​തി​യ​ത്. എ​ന്നാ​ൽ, യോ​ഗ്യ​ത​യും യോ​ജി​പ്പു​മു​ള്ള ആ​ലോ​ച​ന​ക​ൾ​പോ​ലും പി​താ​വ്​ അം​ഗീ​ക​രി​ക്കാ​തി​രു​ന്ന​തോ​ടെ​യാ​ണ്​ താ​ൻ കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന്​ യു​വ​തി പ​റ​ഞ്ഞു. നി​യ​മ​ക്ര​മ​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 33 അ​നു​സ​രി​ച്ചാ​ണ് സി​വി​ൽ കോ​ട​തി വി​വാ​ഹം ക​ഴി​ക്കാ​ൻ ര​ക്ഷാ​ധി​കാ​രി ഇ​ല്ലാ​ത്ത സ്ത്രീ​ക​ളു​ടെ അ​ല്ലെ​ങ്കി​ൽ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത് ത​ട​യു​ന്ന ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ കേ​സു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത്. സ​മാ​ന​മാ​യ ഇൗ ​കേ​സി​ലും കോ​ട​തി​യു​ടെ ഒ​ത്തു​തീ​ർ​പ്പ്​ ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​താ​വ്​ നി​ർ​ദേ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​തി​രു​ന്ന​തോ​ടെ യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ താ​ൽ​പ​ര്യ​പ്പെ​ട്ട്​ വ​ന്ന യു​വാ​വി​നോ​ട്​ സ​മ്മ​തം ചോ​ദി​ക്കു​ക​യും യു​വ​തി​ക്കും താ​ൽ​പ​ര്യ​മാ​െ​ണ​ന്ന്​ അ​റി​യി​ച്ച​തോ​ടെ കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ വി​വാ​ഹം ചെ​യ്​​തു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. കേ​വ​ലം അ​ഞ്ചു​ ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ്​ യു​വ​തി​യു​ടെ പ​രാ​തി​ക്കു​മേ​ൽ കോ​ട​തി തീ​ർ​പ്പു​ക​ൽ​പി​ച്ച​ത്. യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള യു​വാ​ക്ക​ളെ ചോ​ദി​ച്ചു​കൊ​ണ്ടു​ള്ള പ​ര​സ്യ​വും കോ​ട​തി​യാ​ണ്​ ന​ൽ​കി​യ​ത്.

യു​വ​തി ആ​വ​ശ്യ​പ്പെ​ട്ട മ​ഹ​ർ ന​ൽ​കാ​ൻ ത​യാ​റാ​യ, മ​തി​യാ​യ യോ​ഗ്യ​ത​യു​ള്ള യു​വാ​വ്​ അ​തി​ന്​ ത​യാ​റാ​യ​തോ​ടെ കോ​ട​തി ര​ക്ഷി​താ​വി​െൻറ ക​ട​മ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു. വ്യ​ക്തി​യു​ടെ മാ​നു​ഷി​ക അ​വ​കാ​ശ​ങ്ങ​ൾ നി​വ​ർ​ത്തി​ച്ചു​കൊ​ടു​ക്കാ​ൻ കോ​ട​തി​ക​ൾ ബാ​ധ്യ​സ്ഥ​മാ​െ​ണ​ന്നാ​ണ്​ ഇ​തി​ന്​ കാ​ര​ണ​മാ​യി കോ​ട​തി പ്ര​തി​ക​രി​ച്ച​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.