കി​ങ്​ സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് റോ​യ​ൽ റി​സ​ർ​വി​ൽ ക​ണ്ടെ​ത്തി​യ പു​തി​യ ഇ​നം പ​ക്ഷി​ക​ൾ

കിങ് സൽമാൻ റോയൽ റിസർവിൽ 34 പുതിയ പക്ഷി ഇനങ്ങളെക്കൂടി കണ്ടെത്തി

യാം​ബു: സൗ​ദി അ​റേ​ബ്യ​യി​ലെ വ​ട​ക്ക​ൻ പ്ര​വി​ശ്യ​യി​ലു​ള്ള കി​ങ്​ സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് റോ​യ​ൽ റി​സ​ർ​വി​ൽ ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ ന​ട​ത്തി​യ സ​ർ​വേ​യി​ലൂ​ടെ 34 പു​തി​യ പ​ക്ഷി ഇ​ന​ങ്ങ​ളെ​ക്കൂ​ടി ക​ണ്ടെ​ത്തി. ഇ​തോ​ടെ റി​സ​ർ​വി​ലെ ആ​കെ പ​ക്ഷി ഇ​ന​ങ്ങ​ളു​ടെ എ​ണ്ണം 225 ല​ധി​ക​മാ​യി ഉ​യ​ർ​ന്ന​താ​യി റി​സ​ർ​വ് ഡെ​വ​ല​പ്‌​മെ​ന്റ് അ​തോ​റി​റ്റി പ്ര​ഖ്യാ​പി​ച്ചു.

ന​ട​പ്പാ​ക്കി​വ​രു​ന്ന പാ​രി​സ്ഥി​തി​ക നി​രീ​ക്ഷ​ണ പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തെ​യാ​ണ് ഇ​ത് കാ​ണി​ക്കു​ന്ന​തെ​ന്ന് അ​തോ​റി​റ്റി വ​ക്താ​വ് അ​ബ്​​ദു​ൽ അ​സീ​സ് അ​ൽ ഫു​റൈ​ഹ് വ്യ​ക്ത​മാ​ക്കി. സൗ​ദി വി​ഷ​ൻ 2030, സൗ​ദി ഗ്രീ​ൻ ഇ​നി​ഷ്യേ​റ്റീ​വ് എ​ന്നി​വ​ക്ക്​ അ​നു​സൃ​ത​മാ​യി, ദേ​ശാ​ട​ന പ​ക്ഷി പാ​ത​ക​ളെ പി​ന്തു​ണ​യ്ക്കു​ന്ന മു​ൻ​നി​ര കേ​ന്ദ്ര​മാ​യി ഈ ​റി​സ​ർ​വ് മാ​റി​യി​ട്ടു​ണ്ട്.

റോ​സ് നി​റ​മു​ള്ള സ്​​റ്റാ​ർ​ലി​ങ്, യെ​ല്ലോ വാ​ഗ്‌​ടെ​യി​ൽ, യു​റേ​ഷ്യ​ൻ സ്കൈ​ലാ​ർ​ക്ക്, സോ​ങ് ത്ര​ഷ്, റൂ​പ്പെ​ൽ​സ് ക​ഴു​ക​ൻ, അ​പൂ​ർ​വ ഇ​ന​ത്തി​ൽ​പ്പെ​ട്ട റെ​ഡ് ഫാ​ല​റോ​പ്പ്, പെ​ക്ട​റ​ൽ സാ​ൻ​ഡ്പൈ​പ്പ​ർ എ​ന്നി​വ​യാ​ണ് പു​തു​താ​യി ക​ണ്ടെ​ത്തി​യ​വ​യി​ൽ പ്ര​ധാ​നം. കൂ​ടാ​തെ, വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ആ​ഫ്രി​ക്ക​ൻ ക​ഴു​ക​ൻ, വെ​സ്​​റ്റേ​ൺ ഓ​ർ​ഫി​യ​ൻ വാ​ർ​ബ്ല​ർ, വൈ​റ്റ്-​വി​ങ്​​ഡ്​ ലാ​ർ​ക്ക് എ​ന്നി​വ​യു​ടെ​യും പ്ര​ധാ​ന കേ​ന്ദ്ര​മാ​ണി​തെ​ന്ന് സൗ​ദി പ്ര​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

2018ൽ ​രാ​ജ​കീ​യ ഉ​ത്ത​ര​വി​ലൂ​ടെ സ്ഥാ​പി​ത​മാ​യ ഈ ​റി​സ​ർ​വ്, ത​ബൂ​ക്ക്, അ​ൽ ജൗ​ഫ്, ഹാ​ഇ​ൽ എ​ന്നീ മേ​ഖ​ല​ക​ളെ ഏ​കോ​പി​പ്പി​ച്ചാ​ണ് രൂ​പ​വ​ത്​​ക​രി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ അ​റേ​ബ്യ​ൻ ഒ​റി​ക്‌​സ്, കാ​ട്ടു​ക​ഴു​ത​ക​ൾ, വി​വി​ധ​യി​നം മാ​നു​ക​ൾ, പു​ള്ളി​പ്പു​ലി​ക​ൾ ഉ​ൾ​പ്പെ​ടെ 1200-ല​ധി​കം അ​പൂ​ർ​വ വ​ന്യ​ജീ​വി​ക​ളെ​യും ഇ​വി​ടെ വി​ജ​യ​ക​ര​മാ​യി സം​ര​ക്ഷി​ച്ചു​പോ​രു​ന്നു.

Tags:    
News Summary - 34 new bird species discovered in King Salman Royal Reserve

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.