ഉ​പ​രി​പ​ഠ​നാ​ർ​ഥം നാ​ട്ടി​ൽ പോ​കു​ന്ന വി​ഷ്ണു​വി​നു​ള്ള കു​ടും​ബ​വേ​ദി​യു​ടെ ഉ​പ​ഹാ​രം കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട് കൈ​മാ​റു​ന്നു 

കേ​ളി കു​ടും​ബ​വേ​ദി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: ഉ​പ​രി​പ​ഠ​നാ​ർ​ഥം നാ​ട്ടി​ലേ​ക്കു പോ​കു​ന്ന കേ​ളി കു​ടും​ബ​വേ​ദി ബ​ദീ​അ യൂ​നി​റ്റ് സെ​ക്ര​ട്ട​റി ബി​ന്ദു മ​ധു​വി​െൻറ മ​ക​ൻ എം. ​വി​ഷ്ണു​വി​ന് കു​ടും​ബ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കേ​ളി ബ​ദീ​അ ഏ​രി​യ പ​രി​ധി​യി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ നൈ​സി റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ളി ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, ബ​ദീ​അ ബ്രാ​ഞ്ച് ക​ൺ​വീ​ന​ർ അ​ലി ക​ക്ക​ഞ്ചി​റ, കു​ടും​ബ​വേ​ദി ബ​ദീ​അ യൂ​നി​റ്റ് ട്ര​ഷ​റ​ർ ഹ​സ്ന ഷ​മീ​ർ, അ​നി​രു​ദ്ധ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​ഷ്ണു​വി​നു​ള്ള ഉ​പ​ഹാ​രം കേ​ളി കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട് കൈ​മാ​റി. കു​ടും​ബ​വേ​ദി ബ​ദീ​അ യൂ​നി​റ്റ് സെ​ക്ര​ട്ട​റി ബി​ന്ദു മ​ധു സ്വാ​ഗ​ത​വും വി​ഷ്ണു ന​ന്ദി​യും പ​റ​ഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.