Posted On
date_range Updated On
date_range പ്രവേശനോത്സവം സംഘടിപ്പിച്ചു
ദമ്മാം: സൗദി ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ കീഴിലെ ഇസ്ലാഹിയ മദ്റസ പ്രവേശനോത്സവം സംഘടിപ്പിച്ചു. ഇസ്ലാഹി സെന്റര്‍ സെക്രട്ടറി വഹീദുദ്ദീൻ ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഐ.സി പ്രസിഡന്റ് നസറുല്ല അബ്ദുൽകരീം, മുജീബുറഹ്മാൻ തയ്യിൽ, എം.വി. നൗഷാദ് എന്നിവര്‍ സംബന്ധിച്ചു. മദ്റസ പ്രിന്‍സിപ്പല്‍ സൈനബ ടീച്ചർ, അനസ്, നസീം അബ്ദുറഹ്മാൻ, നസ്ല ടീച്ചർ, ഫെദുവ എന്നിവര്‍ സംസാരിച്ചു. കലാപ്രകടനങ്ങള്‍ അരങ്ങേറി. പരിപാടികള്‍ക്ക് അക്കാദമിക് ഡയറക്ടര്‍ പി.എച്ച്. സമീർ, എൻ.പി. സുനീർ, ടി.പി. സജിൽ, എം. ഷിയാസ്, പി. അൻഷാദ് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.