ഖമിസ് മുശൈത്തിലെ അപകടഭീഷണി ഒഴിഞ്ഞു; ജാഗ്രത തുടരണമെന്ന് സിവിൽ ഡിഫൻസ്

അബഹ: ഖമിസ് മുശൈത് പ്രദേശത്ത്​ അപകടഭീഷണി സംബന്ധിച്ച്​ പുറപ്പെടുവിച്ച ജാഗ്രതാനിർദേശം പിൻവലിച്ചതായും ഭീഷണി പൂർണമായി ഒഴിഞ്ഞതായും സിവിൽ ഡിഫൻസ് വിഭാഗം ഔദ്യോഗികമായി അറിയിച്ചു. എങ്കിലും, പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി അധികൃതർ നൽകുന്ന എല്ലാ മുൻകരുതൽ നിർദ്ദേശങ്ങളും നാട്ടുകാരും പ്രവാസികളും തുടർന്നും പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.

ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയും അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പി​െൻറ ഭാഗമായും, ഖമിസ് മുശൈത്തിൽ വരാവുന്ന അപകടങ്ങളെക്കുറിച്ച് ‘ദേശീയ മുന്നറിയിപ്പ് പ്ലാറ്റ്ഫോം’ നേരത്തെ തന്നെ മുന്നറിയിപ്പ് സന്ദേശം നൽകിയിരുന്നതായി അധികൃതർ വ്യക്തമാക്കി.

അപകടസ്ഥലങ്ങളിലോ മറ്റോ ആളുകൾ കൂട്ടംകൂടിനിൽക്കുന്നതും ഫോട്ടോകളോ വീഡിയോകളോ എടുക്കുന്നതും പൂർണമായി ഒഴിവാക്കണമെന്ന് സിവിൽ ഡിഫൻസ് കർശനമായി ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും തങ്ങളുടെ ജോലികൾ തടസ്സമില്ലാതെ ചെയ്യാനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനും സർക്കാർ വകുപ്പുകൾ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്.

എന്ത് അത്യാഹിതമുണ്ടായാലും ഉടൻ തന്നെ 998 എന്ന നമ്പറിൽ വിളിച്ച് വിവരം അറിയിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു. സാഹചര്യങ്ങൾ സിവിൽ ഡിഫൻസ് നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.

Tags:    
News Summary - Civil Defense warns urges continued vigilance The danger in Khamis Mushait has passed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.