സൗ​ദി-​ജ​ർ​മ​ൻ പ​ങ്കാ​ളി​ത്തം ശ​ക്ത​മാ​ക്കു​ന്നു; ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ൽ പു​തി​യ വ​ഴി​ത്തി​രി​വ്

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യും ജ​ർ​മ​നി​യും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ പു​തി​യ ത​ന്ത്ര​പ​ര​മാ​യ സം​ഭാ​ഷ​ണം ആ​രം​ഭി​ക്കാ​ൻ ഔ​ദ്യോ​ഗി​ക ധാ​ര​ണ​യാ​യി. ഇ​തി​െൻറ ഭാ​ഗ​മാ​യി ബെ​ർ​ലി​നി​ൽ വെ​ച്ച് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​നും ജ​ർ​മ്മ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി യൊ​ഹാ​ൻ വാ​ഡെ​ഫോ​ളും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ച​ർ​ച്ച​യി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​ങ്ങ​ളും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും നേ​താ​ക്ക​ൾ വി​ല​യി​രു​ത്തി. അ​ന്താ​രാ​ഷ്​​ട്ര ജ​ല​പാ​ത​ക​ളു​ടെ സു​ര​ക്ഷ, സ​മു​ദ്ര യാ​ത്രാ​സ്വാ​ത​ന്ത്ര്യം, ഹു​ർ​മൂ​സ്​ ക​ട​ലി​ടു​ക്കി​െൻറ സു​സ്ഥി​ര​ത എ​ന്നി​വ ഉ​റ​പ്പാ​ക്കേ​ണ്ട​തി​െൻറ ആ​വ​ശ്യ​ക​ത​യും അ​വ​ർ ഊ​ന്നി​പ്പ​റ​ഞ്ഞു.

പ്ര​തി​സ​ന്ധി​ക​ൾ​ക്ക് സ​മാ​ധാ​ന​പ​ര​മാ​യ പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് പൂ​ർ​ണ പി​ന്തു​ണ അ​റി​യി​ച്ച മ​ന്ത്രി​മാ​ർ, സാ​മ്പ​ത്തി​ക-​വ്യാ​പാ​ര ബ​ന്ധ​ങ്ങ​ളും നി​ക്ഷേ​പ സാ​ധ്യ​ത​ക​ളും വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പു​തി​യ ക​രാ​റി​ലും ഒ​പ്പു​വെ​ച്ചു.

Tags:    
News Summary - Saudi arabia starts a bilateral tie up strengthens with Germany

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.