റി​യാ​ദ് എ​ക്സ്പോ 2030-​െൻ​റ ഔ​ദ്യോ​ഗി​ക പ​ങ്കാ​ളി​യാ​കാ​നു​ള്ള ക​രാ​റി​ൽ ഒ​മാ​ൻ ഒ​പ്പു​വെ​ച്ച​പ്പോ​ൾ

റി​യാ​ദ് എ​ക്സ്പോ 2030: പ​ങ്കാ​ളി​ത്ത ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച് ഒ​മാ​ൻ

റി​യാ​ദ്: റി​യാ​ദ് എ​ക്സ്പോ 2030-ൽ ​ഔ​ദ്യോ​ഗി​ക​മാ​യി പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള പ​ങ്കാ​ളി​ത്ത ക​രാ​റി​ൽ ഒ​മാ​ൻ ഒ​പ്പു​വെ​ച്ചു. ഒ​മാ​ൻ സാം​സ്കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രാ​ല​യം സാം​സ്കാ​രി​ക വി​ഭാ​ഗം അ​ണ്ട​ർ സെ​ക്ര​ട്ട​റി​യും ഒ​മാ​ൻ പ​വ​ലി​യ​​ൻ ക​മീ​ഷ​ണ​ർ ജ​ന​റ​ലു​മാ​യ സ​ഈ​ദ് അ​ൽ ബു​സൈ​ദി​യും, റി​യാ​ദ് എ​ക്സ്പോ 2030 ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ത​ലാ​ൽ അ​ൽ മു​ർ​റി​യും ചേ​ർ​ന്നാ​ണ് എ​ക്സ്പോ സൈ​റ്റി​ൽ വെ​ച്ച് ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്.

ഈ ​ക​രാ​റി​ലൂ​ടെ 2030 ഒ​ക്ടോ​ബ​ർ ഒ​ന്ന്​ മു​ത​ൽ 2031 മാ​ർ​ച്ച് 31 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന അ​ന്താ​രാ​ഷ്​​ട്ര പ്ര​ദ​ർ​ശ​ന മേ​ള​യി​ൽ ഒ​മാ​െൻറ സാ​ന്നി​ധ്യം ഔ​ദ്യോ​ഗി​ക​മാ​യി ഉ​റ​പ്പാ​യി. കൂ​ടാ​തെ, ഒ​മാ​ന് സ്വ​ന്തം മു​ന്നൊ​രു​ക്ക​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നും സം​ഘാ​ട​നാ​പ​ര​വും പ്ര​വ​ർ​ത്ത​ന​പ​ര​വു​മാ​യ കാ​ര്യ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നും എ​ക്സ്പോ​യി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഒ​രു​ക്കു​ന്ന പ​വ​ലി​യ​നും പ്ര​ത്യേ​ക പ്രോ​ഗ്രാ​മു​ക​ളും വി​ക​സി​പ്പി​ച്ചെ​ടു​ക്കാ​നും ഇ​തി​ലൂ​ടെ അ​വ​സ​ര​മൊ​രു​ങ്ങും.

ഒ​പ്പു​വെ​ക്ക​ൽ ച​ട​ങ്ങി​ന് ശേ​ഷം ഒ​മാ​ൻ പ​വ​ലി​യ​നാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ്ഥ​ലം ഉ​ൾ​പ്പെ​ടെ, അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്ന റി​യാ​ദ് എ​ക്സ്പോ 2030 ന​ഗ​രി​യി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ർ നേ​രി​ട്ട് വി​ല​യി​രു​ത്തി. റി​യാ​ദ് എ​ക്സ്പോ​യി​ലെ ഒ​മാ​െൻറ ത​യ്യാ​റെ​ടു​പ്പു​ക​ളി​ലെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണി​ത് എ​ന്ന് ക​രാ​ർ ഒ​പ്പി​ട്ടു​കൊ​ണ്ട് അ​ൽ ബു​സൈ​ദി വി​ശേ​ഷി​പ്പി​ച്ചു.

ഒ​മാ​നും സൗ​ദി അ​റേ​ബ്യ​യും ത​മ്മി​ലു​ള്ള അ​ഗാ​ധ​മാ​യ സാ​ഹോ​ദ​ര്യ ബ​ന്ധ​വും അ​ടു​ത്ത സ​ഹ​ക​ര​ണ​വു​മാ​ണ് ഈ ​പ​ങ്കാ​ളി​ത്തം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്നും, ഒ​മാ​െൻറ പാ​ര​മ്പ​ര്യ​വും സം​സ്കാ​ര​വും ജ​ന​ങ്ങ​ളു​ടെ നേ​ട്ട​ങ്ങ​ളും അ​ഭി​ലാ​ഷ​ങ്ങ​ളും ഇ​തി​ലൂ​ടെ ലോ​ക​ത്തി​ന് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ന്താ​രാ​ഷ്​​ട്ര പ​ങ്കാ​ളി​ത്ത​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ആ​വേ​ശ​ത്തി​ന് ല​ഭി​ച്ച പു​തി​യൊ​രു കൂ​ട്ടി​ച്ചേ​ർ​ക്ക​ലാ​യാ​ണ് റി​യാ​ദ് എ​ക്സ്പോ 2030 ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ എ​ൻ​ജി. ത​ലാ​ൽ അ​ൽ മു​ർ​റി ഇ​തി​നെ വി​ശേ​ഷി​പ്പി​ച്ച​ത്. കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ൾ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ച് ത​ങ്ങ​ളു​ടെ പ​വ​ലി​യ​നു​ക​ളും അ​നു​ഭ​വ​ങ്ങ​ളും വി​ക​സി​പ്പി​ക്കു​ന്ന ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ 2030-ൽ ​റി​യാ​ദ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഈ ​ആ​ഗോ​ള ഇ​വ​ൻ​റി​െൻറ രൂ​പം കൂ​ടു​ത​ൽ വ്യ​ക്ത​മാ​യി പ്ര​ക​ട​മാ​കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​മാ​െൻറ സം​സ്കാ​ര​വും കാ​ഴ്ച​പ്പാ​ടു​ക​ളും ലോ​ക​ത്തി​ന് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​യി ഒ​മാ​ൻ ടീ​മു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ ത​യ്യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഫ്രാ​ൻ​സ്, ബ​ഹ്റൈ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളും ഇ​തി​നോ​ട​കം പ​ങ്കാ​ളി​ത്ത ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്.

ഇ​തി​ന് പി​ന്നാ​ലെ ഒ​മാ​ൻ കൂ​ടി എ​ത്തി​യ​തോ​ടെ, റി​യാ​ദ് എ​ക്സ്പോ​യു​ടെ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ൾ​ക്ക് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ ല​ഭി​ക്കു​ന്ന വ​ലി​യ പി​ന്തു​ണ​യാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. രാ​ഷ്​​ട്ര​ങ്ങ​ൾ​ക്കും ജ​ന​ങ്ങ​ൾ​ക്കും ഇ​ട​യി​ൽ സ​ഹ​ക​ര​ണ​ത്തി​െൻറ പാ​ല​ങ്ങ​ൾ നി​ർ​മി​ച്ച് പു​തി​യ ആ​ശ​യ​ങ്ങ​ൾ​ക്കും സാ​ധ്യ​ത​ക​ൾ​ക്കും തു​ട​ക്കം കു​റി​ക്കാ​നും, സു​സ്ഥി​ര​മാ​യ ഭാ​വി​യി​ലേ​ക്കു​ള്ള വ​ള​ർ​ച്ച​യു​ടെ വേ​ഗ​ത വ​ർ​ധി​പ്പി​ക്കാ​നു​മാ​ണ് റി​യാ​ദ് എ​ക്സ്പോ 2030 ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​റ് മാ​സം നീ​ളു​ന്ന ഈ ​മേ​ള​യി​ൽ 197 ഔ​ദ്യോ​ഗി​ക പ​ങ്കാ​ളി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്നും 4.2 കോ​ടി സ​ന്ദ​ർ​ശ​ക​ർ എ​ത്തു​മെ​ന്നു​മാ​ണ് സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Tags:    
News Summary - Oman signs partnership agreement as part of Riyadh Expo 2030

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.