പ​ശ്ചി​മേ​ഷ്യ​ൻ സു​ര​ക്ഷ സാ​ഹ​ച​ര്യം: സൗ​ദി ബ്രി​ട്ട​നും ബ​ഹ്‌​റൈ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി

റി​യാ​ദ്​: പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ച് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യും ബ്രി​ട്ടീ​ഷ്, ബ​ഹ്‌​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രും ത​മ്മി​ൽ ഫോ​ണി​ൽ ച​ർ​ച്ച ന​ട​ത്തി. ഞാ​യ​റാ​ഴ്ച ബ്രി​ട്ടീ​ഷ്​ വി​ദേ​ശ​കാ​ര്യ, കോ​മ​ൺ​വെ​ൽ​ത്ത്, വി​ക​സ​ന കാ​ര്യ മ​ന്ത്രി എ​ഡ് മി​ലി​ബാ​ൻ​ഡ്​ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​നെ ഫോ​ണി​ൽ വി​ളി​ക്കു​ക​യാ​യി​രു​ന്നു.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളും സൗ​ഹൃ​ദ​വും അ​വ​ലോ​ക​നം ചെ​യ്ത മ​ന്ത്രി​മാ​ർ, സം​യു​ക്ത സ​ഹ​ക​ര​ണ​വും ഏ​കോ​പ​ന​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ ച​ർ​ച്ച ചെ​യ്തു. മേ​ഖ​ല​യി​ലെ നി​ല​വി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളും സു​ര​ക്ഷ​യി​ലും സ്ഥി​ര​ത​യി​ലു​മു​ള്ള അ​വ​യു​ടെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളും യോ​ഗം വി​ല​യി​രു​ത്തി.

കൂ​ടാ​തെ, അ​ന്താ​രാ​ഷ്​​ട്ര ജ​ല​പാ​ത​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും സ​മു​ദ്ര സ​ഞ്ചാ​ര​ത്തി​െൻറ സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കേ​ണ്ട​തി​െൻറ പ്രാ​ധാ​ന്യം ഇ​രു​നേ​താ​ക്ക​ളും എ​ടു​ത്തു​പ​റ​ഞ്ഞു. ഇ​ത് ആ​ഗോ​ള വി​ത​ര​ണ ശൃം​ഖ​ല​യെ​യും അ​ന്താ​രാ​ഷ്​​ട്ര വ്യാ​പാ​ര​ത്തെ​യും സു​ര​ക്ഷി​ത​മാ​യി നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

ഇ​തി​നു​പു​റ​മെ, ബ​ഹ്‌​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ൽ ല​ത്തീ​ഫ് ബി​ൻ റാ​ഷി​ദ് അ​ൽ സ​യാ​നി​യും സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു. മേ​ഖ​ല​യി​ലെ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും സു​ര​ക്ഷ​യും സ്ഥി​ര​ത​യും നി​ല​നി​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള തു​ട​ർ​ച്ച​യാ​യ ശ്ര​മ​ങ്ങ​ളും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു.

Tags:    
News Summary - Saudi Arabia holds talks with Britain and Bahrain on Western security cooperation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.