മസ്​ജിദുൽ ഹറാമിൽ മതാഫിലെ മുറ്റവും താഴത്തെ നിലയും ബേസ്‌മെൻറും ഉംറ തീർഥാടകർക്ക്​ മാത്രമാക്കി

ജിദ്ദ: മസ്​ജിദുൽ ഹറാം മതാഫിലെ മുറ്റവും താഴത്തെ നിലയും ബേസ്‌മെൻറും ഉംറ തീർഥാടകർക്ക്​ മാത്രമായി നിശ്ചയിച്ചു. മതാഫിലെ തിരക്ക്​ കുറക്കാനും ഉംറ കർമങ്ങൾ സുഗമമാക്കുന്നതിനും വേണ്ടിയാണിത്​. ഉംറ തീർഥാടകരുടെ പോക്കുവരവുകൾ വ്യവസ്ഥാപിതമാക്കാൻ മൂന്ന്​ പ്രധാന കവാടങ്ങളും നിശ്ചയിച്ചിട്ടുണ്ട്​. കിങ്​ അബ്​ദുൽ അസീസ്​ കവാടം, കിങ്​ ഫഹദ്​ കവാടം, ബാബു സലാം എന്നിവയാണവ. നമസ്​കരിക്കാനെത്തുന്നവർക്ക്​ 144 കവാടങ്ങളും അജിയാദ്​ പാലം, ശുബൈക പാലം, മർവ പാലം എന്നിവയും നിശ്ചയിച്ചിട്ടുണ്ട്​.

മൂന്നാം സൗദി വിപുലീകരണത്തിന്റെ എല്ലാ നിലകളിലും കിങ്​ ഫഹദ്​ വികസന ഭാഗത്തെ നിലകളിലും മുഴുവൻ മുറ്റങ്ങളിൽ നമസ്​കാരത്തിനു സൗകര്യമുണ്ടാകും. ഹറമിലേക്ക്​ വരുന്നവർ നിർബന്ധമായും മാസ്​ക്​ ധരിച്ചിരിക്കണമെന്ന്​ ഇരുഹറം കാര്യാലയ അധികൃതർ ഉണർത്തി​.

Tags:    
News Summary - The courtyard, ground floor and basement of Masjid al-Haram are reserved for Umrah pilgrims only

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.