രാജ്യം കോവിഡ് പോരാട്ടത്തിെൻറ അന്തിമ ജയത്തിനരികെ

ദമ്മാം: കോവിഡ് അപ്രതീക്ഷിതമായി പടർന്നുപിടിച്ചതുമുതൽ അതീവ ജാഗ്രതയും ആസൂത്രണവുമുള്ള പ്രവർത്തനങ്ങളിലൂടെ സൗദി അറേബ്യ തുടങ്ങിവെച്ച പോരാട്ടം അന്തിമ ജയത്തിന് അരികിലെത്തിനിൽക്കുന്നു. രാജ്യത്തെ മൂന്നുകോടി 90 ലക്ഷം ആളുകൾക്ക് വാക്സിൻ നൽകി സുരക്ഷിത വലയിലെത്തിക്കാൻ സൗദിക്ക് കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയനേട്ടം. പതിനായിരക്കണക്കിനു രോഗികളിൽ നിന്ന് കേവലം നൂറു രോഗികളിലേക്ക് എത്തിക്കാൻ കഴിഞ്ഞ നേട്ടം ആഘോഷിക്കുേമ്പാഴും ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിലാണ്. രാജ്യത്തുടനീളമുള്ള 587 വാക്സിൻ കേന്ദ്രങ്ങളിലൂടെ നടത്തിയ അക്ഷീണ യത്​നമാണ് ഈ നേട്ടത്തിന് പിന്നിൽ. ഒരുമാസം കൂടി പിന്നിടുന്നതോടെ രാജ്യത്തെ മുതിർന്നവർ മുഴുവൻ വാക്സിൻ സ്വീകരിച്ചു കഴിഞ്ഞിരിക്കും എന്നാണ് കണക്കുകൂട്ടൽ. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വാക്സിൻ ആവശ്യമുണ്ടോ എന്ന പഠനം പുരോഗമിക്കുന്നതേയുള്ളൂ.

ഓക്സ്ഫോഡ്-അസ്ട്രാസെനക്ക, ഫൈസർ-ബയോഎൻടെക്, ജോൺസൺ & ജോൺസൺ, മൊഡേണ, സിനോവാക്, സിനോഫാം എന്നിവയാണ് രാജ്യത്ത് വിതരണം ചെയ്തു വരുന്ന വാക്സിനുകൾ. ഏതെങ്കിലും തെറ്റിദ്ധാരണയുടെ പുറത്ത് ഇതുവരെ വാക്സിൻ സ്വീകരിക്കാത്തവരുണ്ടെങ്കിൽ വ്യാജ പ്രചാരണങ്ങളിൽ മയങ്ങാതെ എത്രയും പെട്ടെന്ന് ഒരു ഡോസ് എങ്കിലും സ്വീകരിച്ച് രാജ്യത്തിെൻറ പ്രതിരോധ ദൗത്യത്തിൽ പങ്കുചേരാൻ ആരോഗ്യ വകുപ്പ് അഭ്യർഥിച്ചു. വ്യത്യസ്ത വാക്സിനുകൾ സ്വീകരിക്കുന്നത് സുരക്ഷിതവും ഫലപ്രദവുമാ​െണന്നും ഒരുതരത്തിലുള്ള ആശങ്കയും വേണ്ടെന്നും ആരോഗ്യ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി രാജ്യത്ത്​ കോവിഡ് രോഗികളുടെ എണ്ണം 150ൽ താഴെ തുടരുന്നത് കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ രോഗികളുണ്ടെന്ന് റിപ്പോർട്ട് ചെയ്ത റിയാദ് മേഖലയിൽ പോലും 34 രോഗികളാണുള്ളത്.

പഴുതടച്ച സുരക്ഷ ക്രമീകരണങ്ങളും വിട്ടുവീഴ്ചയില്ലാത്ത നിയമ കാർക്കശ്യവുമാണ് ഒരു മഹാമാരിയെ പിടിച്ചുകെട്ടാൻ രാജ്യത്തെ സജ്ജമാക്കിയത്. ഈ മാസം 23 ന് എത്തുന്ന രാജ്യത്തിെൻറ ദേശീയ ദിനാഘോഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ ആഘോഷിക്കാൻ വിദ്യാർഥികൾക്ക് അനുമതി നൽകിക്കഴിഞ്ഞു. കോവിഡിന് മുന്നിൽ പകച്ചു നിൽക്കുന്നതിന് പകരം ഇക്കാലയളവിൽ പുതിയ നിരവധി നേട്ടങ്ങൾ കൈവരിച്ചു എന്ന പ്രത്യേകതയും സൗദി അറേബ്യക്ക് സ്വന്തമാണ്. കോവിഡ് പ്രതിരോധ സംവിധാനങ്ങളിലും, ഈ സമയത്തെ ഭക്ഷ്യസുരക്ഷയിലും ലോക രാജ്യങ്ങളിൽ ഒന്നാമതെത്തിയത് സൗദി അറേബ്യയാണ്.

പുറത്തിറങ്ങാൻ പറ്റാത്ത കാലത്ത് പഠനം തുടരാൻ സൗദി രൂപപ്പെടുത്തിയ ഓൺലൈൺ ആപ്പുകൾ ലോകത്തിലെ ടെക്നോളജി ഭീമന്മാരേയും കടത്തിവെട്ടി അംഗീകാരം നേടി. പുതിയ സംരഭകരെ ആകർഷിക്കുന്നതിലും സൗദി ഒന്നാമതു തന്നെ. രോഗികളുടെ എണ്ണം കേവലം 102 ലേക്ക് എത്തുേമ്പാഴും ജാഗ്രത കൈവിടാതെയും അമിതാഹ്ലാദം പ്രകടിപ്പിക്കാതെയും ശ്രദ്ധയോടെ ത​െന്നയാണ്​ രാജ്യം മുന്നോട്ടു പോകുന്നത്. ആത്മാർഥതയും സമർപ്പണ ബോധവുമുള്ള സൗദി യുവ തലമുറയുടെ സേവനമാണ് വാക്സിൻ പ്രചാരണത്തെ ഇത്രത്തോളം വിജയത്തിലെത്തിച്ചതെന്ന് സംശയമില്ലാതെ പറയാം.

Tags:    
News Summary - The country is nearing the final victory of the Kovid struggle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.