Representational Image

മംഗലാപുരം സ്വദേശിയുടെ മൃതദേഹം റിയാദിൽ ഖബറടക്കി

റിയാദ്​: കഴിഞ്ഞ ബുധനാഴ്ച റിയാദിൽ ഹൃദയാഘാതം മൂലം മരിച്ച കർണാടക സ്വദേശിയുടെ മൃതദേഹം ഖബറടക്കി. റിയാദിൽ 27 വർഷമായി ഹൗസ്​ ഡ്രൈവറായി ജോലി ചെയ്ത മംഗലാപുരം സ്വദേശി കുടുമൻ ഹമീദ്​ ചെറിയബ്ബയുടെ (55) മൃതദേഹമാണ്​ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുടെ പരിശ്രമഫലമായി റിയാദിലെ നസീം മഖ്​ബറയിൽ സംസ്കരിച്ചത്​.

ഞായറാഴ്ച എക്സിറ്റ്​ 15ലെ അൽരാജ്​ഹി മസ്​ജിദിൽ നടന്ന മയ്യിത്ത്​ നമസ്കാരത്തിലും തുടർന്ന്​ ഖബറടക്കത്തിലും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും സോഷ്യൽ ഫോറം പ്രവർത്തകരുമടക്കം നിരവധിയാളുകൾ പ​​​ങ്കെടുത്തു. മരിച്ചയാളുടെ കുടുംബം നാട്ടിൽ നിന്ന്​ സോഷ്യൽ ഫോറം പ്രവർത്തകരെ ബന്ധപ്പെട്ട്​ റിയാദിൽ ഖബറടക്കുന്നതിനുള്ള സഹായം തേടുകയായിരുന്നു.

നിസാം ബജ്​പെ, നിസാർ വളവൂർ എന്നിവരുടെ നേതൃത്വത്തിൽ ഫോറം പ്രവർത്തകർ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ റിയാദിലെ ഏത്​ ആശുപത്രിയിലാണ്​ മൃ​തദേഹമുള്ളതെന്ന്​ അന്വേഷിച്ച്​ കണ്ടെത്തി ഖബറടക്കുന്നതിനുള്ള നിയമ നടപടിക്രമങ്ങൾ വളരെ വേഗം പൂർത്തിയാക്കുകയായിരുന്നു. കുടുമൻ ഹമീദ്​ ചെറിയബ്ബയുടെ വിയോഗത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ്​ കർണാടക സ്​റ്റേറ്റ്​ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

Tags:    
News Summary - The body of a Mangalore native was buried in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.