എട്ടു ദിവസം മൂമ്പ്​ കാണാതായ മലയാളിയുടെ മൃതദേഹം കനാലിൽ

ദമ്മാം: എട്ടു ദിവസം​ മുമ്പ് കാണാതായ മലയാളിയുടെ മൃതദേഹം സൗദിയിലെ ഒരു കനാലിൽ​ കണ്ടെത്തി.​ കിഴക്കൻ പ്രവിശ്യയിലെ നാബിയയിലെ താമസ സ്ഥലത്ത്​ നിന്ന്​ കാണാതായ കൊല്ലം ബീച്ച്​ വാർഡിൽ കടപ്രം പു​റംപോക്കിൽ ജോൻസൻ ആൻറണിയുടേയും അശ്വാമ്മയുടേയും മൂന്നാമത്തെ മകൻ ജോസഫ്​ ജോൺസ​െൻറ (46) മൃത​േദഹമാണ്​ തൊട്ടടുത്ത കനാലിലെ ചെളിയിൽ പുതഞ്ഞ നിലയിൽ കണ്ടെത്തിയത്​. മൃതദേഹത്തിന്​ ദിവസങ്ങളുടെ പഴക്കമുണ്ട്​. ഇയാൾ കനാലി​െൻറ വരമ്പിൽ നിൽക്കുന്നതും താഴേക്ക്​ വീഴുന്നതും വരെയുള്ള സി.സി ടി.വി ദൃശ്യങ്ങൾ പരിസരത്തെ കെട്ടിടത്തിൽ നിന്ന്​ കണ്ടെടുത്തിട്ടുണ്ട്.

ഇദ്ദേഹത്തിന്​ അപസ്​മാരത്തി​െൻറ അസുഖം ഉണ്ടായിരുന്നതായി ബന്ധുക്കളും സഹപ്രവർത്തകരും പറഞ്ഞു. ഏഴ്​ വർഷമായി നാബിയയിലെ ഒരു ഇസ്​തിറാഹയിൽ ജീവനക്കരനായിരുന്നു ജോസഫ്​​. മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും അപസ്​മാരം ഉണ്ടാകുമായിരുന്നുവെന്ന്​ സഹപ്രവർത്തകർ പറയുന്നു. ഒരു മാസത്തിന്​ മുമ്പ്​ അപസ്​മാരമുണ്ടായി മറിഞ്ഞുവീണ ജോസഫി​െൻറ കൈ ഒടിഞ്ഞിരുന്നു. അത്​ സുഖമായതിന്​ ശേഷം ദിവസങ്ങൾക്ക്​ മുമ്പാണ്​ വീണ്ടും ജോലിയിൽ കയറിയത്​. കാണാതായ ദിവസം തന്നെ അന്വേഷണങ്ങൾക്കൊടുവിൽ പൊലീസിലും പരാതിപ്പെട്ടിരുന്നു.

ഇവർ താമസിച്ചിരുന്ന മുറിയുടെ പിന്നിലുള്ള കനാലിൽ നിന്ന്​ ദുർഗന്ധം വന്നതോടെ കഴിഞ്ഞ ദിവസം സഹവ്രർത്തകനായ യു.പി സ്വദേശി നടത്തിയ തിരച്ചിലിലാണ്​ മൃതദേഹം കണ്ടെത്തിയത്​. തുടർന്ന്​ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇയാൾ കനാലിനരികിലേക്ക്​ പോകുന്നതും അവിടെ അൽപനേരം നിൽക്കുന്നതും തുടർന്ന്​ വീഴാൻ തുടങ്ങു​േമ്പാൾ കൈവരിയിൽ പിടിക്കാൻ ശ്രമിക്കുന്നതും പിടികിട്ടാതെ കനാലിലേക്ക്​ വീഴുന്നതും കാണുന്നുണ്ട്​.അവിടെ വെച്ച്​ അപസ്​മാരം ഉണ്ടായതാകണം എന്നാണ്​ നിഗമനം.

ഞായറാഴ്​ച വൈകീട്ടാണ്​​ മൃതദേഹം കണ്ടെത്തുന്നതെന്ന്​ തൊട്ടടുത്ത ഇസ്​തിറാഹയിൽ ജോലിചെയ്യുന്ന വാണിയമ്പലം സ്വദേശി ഫക്രുദ്ദീൻ പറഞ്ഞു. സിമ്മിങ്​ പൂളുകളിലേതുൾപ്പടെ രാസവസ്​തുക്കൾ കലർന്ന വെള്ളം ഒഴുക്കിവിടുന്ന കനാൽ ആയതിനാൽ അതിൽ കിടന്ന്​ മൃതദേഹം കൂടുതലും ജീർണിച്ചിട്ടുണ്ട്​. കഴിഞ്ഞ അവധിക്ക്​ നാട്ടിൽ വന്നപ്പോൾ വിവഹം ഉറപ്പിച്ചതാണെന്നും രണ്ട്​ മാസത്തിന്​ ശേഷം നാട്ടിലെത്തി വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നെന്നും റിയാദിലുള്ള സഹോദരി ഭർത്താവ്​ അഗസ്​റ്റിൻ പറഞ്ഞു.

മൃതദേഹം ദമ്മാം മെഡിക്കൽ കോംപ്ലക്​സ്​ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കണമെന്ന്​ ബന്ധുക്കൾ ആവശ്യപ്പെടുന്നതായി ഇതി​െൻറ നിയമ നടപടികൾ പൂർത്തിയാക്കുന്ന സാമൂഹിക പ്രവർത്തകൻ ഷാജി വയനാട്​ പറഞ്ഞു. തോമസ്​, ജെസ്സിൻ, ജെയിൻ, മേരിക്കുട്ടി എന്നിവരാണ്​ മറ്റ്​ സഹോദരങ്ങൾ.

Tags:    
News Summary - The body of a Malayalee who went missing eight days ago is in the canal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.