യാംബു: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ തണുപ്പ് അതിശക്തമാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിെൻറ മുന്നറിയിപ്പ്. ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനിലയിലേക്കാണ് രാജ്യം നീങ്ങുന്നത്. വ്യാഴാഴ്ച വരെ പലയിടങ്ങളിലും ഈ സാഹചര്യം തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തികൾ, ഹാഇൽ, മദീനയുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ താപനില 2 ഡിഗ്രി സെൽഷ്യസ് വരെയായി കുറയും. അൽ ഖസീം, റിയാദ്, കിഴക്കൻ പ്രവിശ്യയുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ താപനില ഒന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെയാകാൻ സാധ്യതയുണ്ട്. അൽ ജൗഫ്, വടക്കൻ അതിർത്തികൾ, ഹാഇൽ, റിയാദ്, നജ്‌റാൻ തുടങ്ങിയ മേഖലകളിൽ ശക്തമായ ഉപരിതല കാറ്റിനും മണൽക്കാറ്റിനും സാധ്യതയുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിൽ മക്ക, മദീന, ചെങ്കടൽ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലും ശക്തമായ കാറ്റ് അനുഭവപ്പെടും.
ശക്തമായ കാറ്റിൽ പൊടിപടലങ്ങൾ ഉയരുന്നത് കാഴ്ചപരിധി കുറയാൻ കാരണമാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. രാത്രിയിലും പുലർച്ചെയും തണുപ്പ് കാഠിന്യം ഏറുന്നതിനാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.