പി.​എം.​എ. ഖാ​ദ​ർ എ​ഴു​തി​യ നോ​വ​ൽ

നോ​വ​ലി​സ്​​റ്റ്​ പി.​എം.​എ ഖാ​ദ​ർ ഇ​ന്ന് പ്ര​വാ​സി​ക​ളു​മാ​യി സം​വ​ദി​ക്കു​ന്നു

ജി​ദ്ദ: ജി​ദ്ദ​യി​ലെ അ​ക്ഷ​രം വാ​യ​ന വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, സാ​ഹി​ത്യ പ​രി​പാ​ടി​യി​ൽ ബ​ഹു​ഭാ​ഷാ പ​ണ്ഡി​ത​നും ‘ബ​ലി’ എ​ന്ന ച​രി​ത്ര നോ​വ​ൽ ര​ച​യി​താ​വു​മാ​യ പി.​എം.​എ. ഖാ​ദ​ർ പ്ര​വാ​സി​ക​ളു​മാ​യി സം​വ​ദി​ക്കു​ന്നു. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട് സൗ​ദി സ​മ​യം 7.30-ന് ​ന​ട​ക്കു​ന്ന ഓ​ൺ​ലൈ​ൻ പ​രി​പാ​ടി​യി​ൽ വ​ക്കം ഖാ​ദ​റി​െൻറ കു​ടും​ബാം​ഗ​ങ്ങ​ളി​ൽ ചി​ല​രു​ടെ സാ​നി​ധ്യ​വും ന​വ്യാ​നു​ഭ​വ​മാ​യി മാ​റും. വ​ക്കം ഖാ​ദ​റി​െൻറ ച​രി​ത്ര പ്ര​ധാ​ന​മാ​യ ഫോ​ട്ടോ​ക​ളും പ​രി​പാ​ടി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.

ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ലെ ത്യാ​ഗ​നി​ർ​ഭ​ര​മാ​യ ജീ​വി​ത​ത്തി​െൻറ ഉ​ട​മ​യും ഐ​തി​ഹാ​സി​ക ച​രി​ത്ര​പു​രു​ഷ​നു​മാ​യ വ​ക്കം ഖാ​ദ​റി​െൻറ ജീ​വ​ത​ത്തെ ആ​സ്പ​ദ​മാ​ക്കി പി.​എം.​എ. ഖാ​ദ​ർ ര​ചി​ച്ച നോ​വ​ലാ​ണ് ബ​ലി. 16 വ​ർ​ഷ​ത്തെ പി.​എം.​എ ഖാ​ദ​റി​െൻറ ഗ​വേ​ഷ​ണ​ത്തി​െൻറ​യും അ​ന്വേ​ഷ​ണ​ത്തി​െൻറ​യും ശ്ര​മ​ഫ​ല​മാ​യി ര​ചി​ച്ച​താ​ണ് ബ​ലി എ​ന്ന ച​രി​ത്രാ​ഖ്യാ​നം.

വ​ക്കം ഖാ​ദ​റി​െൻറ ജീ​വി​തം, പ്ര​മേ​യ​മാ​ക്കി എ​ഴു​തി​യ നോ​വ​ൽ, അ​തി​െൻറ പി​ന്നാ​മ്പു​റ ക​ഥ​ക​ളെ കു​റി​ച്ചു​മെ​ല്ലാം നോ​വ​ലി​സ്​​റ്റ്​ പി.​എം.​എ. ഖാ​ദ​ർ പ്ര​വാ​സി​ക​ളു​മാ​യി സം​വ​ദി​ക്കു​മെ​ന്ന് അ​ക്ഷ​രം വാ​യ​ന​വേ​ദി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ സം​ഭാ​വ​ന​ക​ളെ പൂ​ർ​ണ​മാ​യും ത​മ​സ്ക​രി​ച്ചു​കൊ​ണ്ട് ഫാ​ഷി​സ്​​റ്റ്​ ശ​ക്തി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യി ഇ​ന്ത്യ​ൻ ച​രി​ത്രം മാ​റ്റി എ​ഴു​തി​കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​ത്ത്, മാ​തൃ​ഭൂ​മി​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി പൊ​രു​തു​ക​യും ധീ​ര ര​ക്ത​സാ​ക്ഷി​യാ​വു​ക​യും ചെ​യ്ത വ​ക്കം ഖാ​ദ​റി​നെ പോ​ലു​ള്ള​വ​രു​ടെ ജീ​വ​ച​രി​ത്ര വി​വ​ര​ണ​ങ്ങ​ൾ പു​ന​രാ​വി​ഷ്‍ക​രി​ക്കു​ന്ന​ത് പു​തു​ത​ല​മു​റ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്ന് അ​ക്ഷ​രം വാ​യ​ന വേ​ദി ഭാ​ര​വാ​ഹി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​രി​പാ​ടി​യു​ടെ ഒ​ൺ​ലൈ​ൻ ലി​ങ്കി​നാ​യി 0542195476, 0502518018 എ​ന്നീ മൊ​ബൈ​ൽ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Novelist P.M.A. Khader interacts with expatriates today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.