ജു​ബൈ​ൽ ന​ഗ​ര​ത്തി​ലെ ഹ​രി​ത ഇ​ട​ങ്ങ​ൾ

കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യു​ടെ ഹ​രി​ത വി​സ്മ​യം; ന​ഗ​രാ​സൂ​ത്ര​ണ​ത്തി​ൽ ലോ​ക​ത്തി​ന് മാ​തൃ​ക​യാ​യി ജു​ബൈ​ൽ

 

ജു​ബൈ​ൽ: കാ​ലാ​വ​സ്ഥാ വെ​ല്ലു​വി​ളി​ക​ളും ഉ​യ​രു​ന്ന താ​പ​നി​ല​യും ലോ​ക ന​ഗ​ര​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​മ്പോ​ൾ, ഹ​രി​ത​വ​ത്ക​ര​ണ​ത്തി​ലും പ​രി​സ്ഥി​തി സു​സ്ഥി​ര​ത​യി​ലും പു​തി​യ മാ​തൃ​ക തീ​ർ​ക്കു​ക​യാ​ണ് ജു​ബൈ​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി. ജീ​വി​ത നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന സു​സ്ഥി​ര പ​ദ്ധ​തി​ക​ൾ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ മാ​തൃ​ക​യാ​യി മാ​റി​യ ന​ഗ​ര​മാ​ണി​ത്. വ്യ​വ​സാ​യ ന​ഗ​ര​മെ​ന്ന ഖ്യാ​തി​ക്ക​പ്പു​റം, പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും ശാ​സ്ത്രീ​യ​വു​മാ​യ ന​ഗ​രാ​സൂ​ത്ര​ണ​ത്തി​ലൂ​ടെ ലോ​ക​ത്തി​ന് പു​തി​യൊ​രു ദി​ശാ​ബോ​ധം ന​ൽ​കു​ക​യാ​ണ് ജു​ബൈ​ൽ.

സൗ​ദി ഗ്രീ​ൻ ഇ​നി​ഷ്യേ​റ്റി​വി​െൻറ ല​ക്ഷ്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി ഹ​രി​ത​വ​ത്ക​ര​ണം വി​പു​ലീ​ക​രി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ ദ്രു​ത​ഗ​തി​യി​ലാ​ണ്. ഈ ​പ​രി​ശ്ര​മ​ങ്ങ​ളു​ടെ അം​ഗീ​കാ​ര​മെ​ന്നോ​ണം പ​ച്ച​പ്പാ​ർ​ന്ന അ​റ​ബ് ന​ഗ​ര​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടാ​നും ന​ഗ​ര​ത്തി​ന് സാ​ധി​ച്ചു. സൗ​ദി വി​ഷ​ൻ 2030-ലും ​വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് പ​രി​സ്ഥി​തി വി​ക​സ​ന​ത്തി​നും ന​ൽ​കു​ന്ന​ത്. ന​ഗ​ര​ഭം​ഗി ഉ​റ​പ്പാ​ക്കാ​ൻ ത​ദ്ദേ​ശീ​യ​വും ഇ​വി​ടു​ത്തെ കാ​ലാ​വ​സ്ഥ​യോ​ട് ഇ​ണ​ങ്ങി​ച്ചേ​രു​ന്ന​തു​മാ​യ നൂ​റി​ല​ധി​കം ഇ​നം വൃ​ക്ഷ​ങ്ങ​ളാ​ണ് റോ​യ​ൽ ക​മീ​ഷ​ൻ ന​ട്ടു​വ​ള​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

വൃ​ക്ഷ​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും

കേ​വ​ലം ദൃ​ശ്യ​ഭം​ഗി മാ​ത്ര​മ​ല്ല, അ​തി​ന​പ്പു​റം ന​ഗ​ര​ത്തി​ലെ മ​ര​ങ്ങ​ളെ​യും പ​ച്ച​പ്പി​നെ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​െൻറ അ​ള​വു​കോ​ലാ​യാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. ന​ഗ​ര​ത്തി​െൻറ നി​ർ​ണാ​യ​ക​മാ​യ അ​ഞ്ച് മാ​സ്റ്റ​ർ പ്ലാ​ൻ രേ​ഖ​ക​ളി​ൽ ഒ​രി​ട​ത്തു​പോ​ലും മ​ര​ങ്ങ​ളെ വെ​റു​മൊ​രു അ​ല​ങ്കാ​ര വ​സ്തു​വാ​യി പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ല. പ​ക​രം, റോ​ഡു​ക​ൾ, വൈ​ദ്യു​തി ലൈ​നു​ക​ൾ, ജ​ല​വി​ത​ര​ണ ശൃം​ഖ​ല​ക​ൾ എ​ന്നി​വ പോ​ലെ ന​ഗ​ര​ത്തി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത അ​ടി​സ്ഥാ​ന സൗ​ക​ര്യ​മാ​യി​ട്ടാ​ണ് ഹ​രി​ത മേ​ഖ​ല​ക​ളെ വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

സാ​ധാ​ര​ണ രീ​തി​യി​ലു​ള്ള ഹൈ​വേ​ക​ൾ​ക്ക് പ​ക​രം 'ലാ​ൻ​ഡ്‌​സ്‌​കേ​പ്പ് കോ​റി​ഡോ​ർ' അ​ഥ​വാ ഹ​രി​ത ബെ​ൽ​റ്റു​ക​ളാ​ണ് ജു​ബൈ​ലി​െൻറ മ​റ്റൊ​രു സ​വി​ശേ​ഷ​ത. ഈ ​പ​ച്ച​പ്പി​ന് ന​ടു​വി​ലൂ​ടെ​യാ​ണ് ന​ഗ​ര​ത്തി​ലെ അ​തി​വേ​ഗ പാ​ത​ക​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. റോ​ഡു​ക​ൾ​ക്ക് സ​മീ​പ​മു​ള്ള പാ​ർ​പ്പി​ട മേ​ഖ​ല​ക​ളി​ലെ താ​പ​നി​ല ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​നും അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ത​ട​യാ​നും ഇ​ത് നേ​രി​ട്ട് സ​ഹാ​യി​ക്കു​ന്നു. ക​ടു​ത്ത ചൂ​ടു​ള്ള മേ​ഖ​ല​ക​ൾ പ​ര​മാ​വ​ധി ഇ​ല്ലാ​താ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ, കി​ഴ​ക്ക്-​പ​ടി​ഞ്ഞാ​റ് ദി​ശ​യ്ക്ക് ലം​ബ​മ​ല്ലാ​ത്ത രീ​തി​യി​ലാ​ണ് ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത പാ​ത​ക​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ന​ഗ​ര നി​ർ​മാ​ണ​ത്തി​െൻറ പ്രാ​രം​ഭ ഘ​ട്ട​ത്തി​ൽ ത​ന്നെ വി​ശ​ദ​മാ​യ പ​ഠ​ന​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​ശാ​സ്ത്രീ​യ രൂ​പ​ക​ൽ​പ​ന ന​ട​പ്പാ​ക്കി​യ​ത്.

കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ മു​ഖ്യം

ന​ഗ​ര​ത്തി​ൽ കാ​ൽ​ന​ട​യാ​യി യാ​ത്ര ചെ​യ്യു​ന്ന ഒ​രാ​ൾ​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന ചൂ​ട് പ​ര​മാ​വ​ധി കു​റ​യ്ക്കു​ക എ​ന്ന​തും ആ​സൂ​ത്ര​ണ​ത്തി​െൻറ മു​ഖ്യ ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്ന്. വീ​ടി​ന് അ​ടു​ത്ത് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പോ​കു​ന്ന ഒ​രാ​ൾ​ക്ക്, പോ​കു​മ്പോ​ഴും തി​രി​കെ വ​രു​മ്പോ​ഴും വ​ഴി​യി​ൽ ഉ​ട​നീ​ളം മ​ര​ങ്ങ​ൾ ത​ണ​ൽ വി​രി​ച്ച പാ​ത​യി​ലൂ​ടെ മാ​ത്ര​മേ ന​ട​ക്കേ​ണ്ടി വ​രി​ക​യു​ള്ളൂ. പു​റ​ത്ത് തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ ചൂ​ട് 40 മു​ത​ൽ 45 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ഉ​യ​രു​മ്പോ​ൾ പോ​ലും, പ​ച്ച​പ്പ് നി​റ​ഞ്ഞ മേ​ഖ​ല​ക​ളി​ൽ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് താ​പ​നി​ല അ​ഞ്ച് ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ കു​റ​യു​ന്നു. ഇ​ത് അ​ന്ത​രീ​ക്ഷ​ത്തി​ന് കു​ളി​ർ​മ​യേ​കു​ക​യും കൊ​ടും ചൂ​ടി​ൽ നി​ന്ന് ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം പ​ക​രു​ക​യും ചെ​യ്യു​ന്നു. മ​നു​ഷ്യ​െൻറ ആ​രോ​ഗ്യ​ത്തി​ലും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ലു​മു​ള്ള രാ​ജ്യ​ത്തി​െൻറ ദീ​ർ​ഘ വീ​ക്ഷ​ണ​മാ​ണ് ജു​ബൈ​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി​യു​ടെ ഈ ​മേ​ഖ​ല​യി​ലു​ള്ള വ​ള​ർ​ച്ച​ക്ക് പി​ന്നി​ലു​ള​ള ക​രു​ത്ത്.

വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം

ഹ​രി​ത വി​ക​സ​ന​ത്തി​നൊ​പ്പം വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലും ജു​ബൈ​ൽ ശ്ര​ദ്ധേ​യ​മാ​യ മു​ന്നേ​റ്റ​മാ​ണ് കാ​ഴ്ച​വെ​ക്കു​ന്ന​ത്.

റോ​യ​ൽ ക​മീ​ഷ​ൻ മേ​ഖ​ല​യി​ലെ മ​നോ​ഹ​ര​മാ​യ തീ​ര​പ്ര​ദേ​ശ​ങ്ങ​ളും പാ​ർ​ക്കു​ക​ളും സ​ഞ്ചാ​രി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ഇ​ട​ങ്ങ​ളാ​ണ്. പ്ര​കൃ​തി​ദ​ത്ത​മാ​യ സൗ​ന്ദ​ര്യ​വും അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും ഒ​ത്തു​ചേ​രു​ന്ന ഇ​വി​ടെ കു​ടും​ബ​ങ്ങ​ളു​മാ​യി സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ നി​ര​വ​ധി പേ​രാ​ണ് എ​ത്തു​ന്ന​ത്. കൂ​ടാ​തെ, ദ​രീ​ൻ 'വ​ണ്ട​ർ ഹി​ൽ​സ്' വി​ന്റ​ർ ഫെ​സ്റ്റി​വ​ൽ പോ​ലു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ ന​ഗ​ര​ത്തി​െൻറ സാം​സ്കാ​രി​ക മു​ഖ​ച്ഛാ​യ ത​ന്നെ മാ​റ്റി​യി​ട്ടു​ണ്ട്. പ​രി​സ്ഥി​തി സൗ​ഹൃ​ദ വി​ക​സ​ന​വും വി​നോ​ദ​വും കൈ​കോ​ർ​ക്കു​ന്ന ജു​ബൈ​ൽ ജീ​വി​ത​നി​ല​വാ​ര​ത്തി​െൻറ കാ​ര്യ​ത്തി​ൽ ഒ​രു സ​മ്പൂ​ർ​ണ മാ​തൃ​ക​യാ​യി മാ​റു​ക​യാ​ണ്.

Tags:    
News Summary - The green wonder of the Eastern Province; Jubail is a model for the world in urban planning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.