തറവീഹ്​, പെരുന്നാൾ നമസ്​കാരങ്ങൾ പള്ളിയിലുണ്ടാവില്ലെന്ന്​ ഗ്രാൻറ്​ മുഫ്​തി

റിയാദ്​: കോവിഡ് സാഹചര്യം തുടരുകയാണെങ്കില്‍ സൗദി അറേബ്യയില്‍ ഈ വര്‍ഷം ഇരുഹറമുകളിലൊഴികെ റമദാനിലെ തറാവീഹ് നസ്‌ കാരവും പെരുന്നാള്‍ നമസ്‌കാരവും പള്ളികളില്‍ വെച്ച് നടക്കാനിടയില്ലെന്ന്​ ഗ്രാൻറ്​ മുഫ്​തി. അങ്ങനെ സംഭവിച്ചാല ്‍ വിശ്വാസികള്‍ ഇവ വീടുകളില്‍ വെച്ച് നടത്തണമെന്നും മുഫ്തി ശൈഖ് അബ്​ദുല്‍ അസീസ് ആലുശൈഖ് പറഞ്ഞു.

പ്രവചാകന്‍ വീടുകളില്‍ തറാവീഹ് നമസ്‌കരിച്ചിട്ടുണ്ട്. വീടുകളില്‍ നടത്തുന്ന പെരുന്നാള്‍ നമസ്‌കാരത്തിന് പള്ളികളിലെ പോലെ ഖുതുബ പാടില്ല. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായത് മുതല്‍ പെരുന്നാള്‍ നമസ്‌കാരം പൂര്‍ത്തിയാകുന്നതിന് മുമ്പായി ഫിത്വിര്‍ സകാത്ത് കൊടുത്ത് തീര്‍ക്കണമെന്നും ഗ്രാൻറ്​ മുഫ്തി വിശദമാക്കി.

പള്ളികളിലെ നോമ്പ് തുറക്കും ഇഅ്തിക്കാഫിനും നേരത്തെ തന്നെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മദീനയിലെ മസ്ജിദു നബവിയില്‍ ഈ വര്‍ഷം ഇഫ്താര്‍ ഉണ്ടായിരിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഹറം കാര്യ വിഭാഗം അറിയിച്ചിരുന്നു. കോവിഡ് മഹാമാരിയെ നേരിടാന്‍ ആരോഗ്യ പ്രവര്‍ത്തകരും വിവിധ ഏജന്‍സികളും വഹിക്കുന്ന പങ്കിനെ ഖുതുബ പ്രഭാഷണത്തില്‍ മക്കയിലെ മസ്ജിദുൽ ഹറം ഇമാം പ്രശംസിച്ചു.

വരാനിരിക്കുന്ന റമദാനില്‍ ദൈവ സ്മരണയും ക്ഷമയും പാപമോചനവും വര്‍ധിപ്പിക്കണമെന്ന് മദീനയില്‍ മസ്ജിദു നബവിയിലെ ഖുതുബാ പ്രഭാഷണത്തില്‍ ശൈഖ്​ അബ്​ദുല്‍ മുഹ്‌സിന്‍ അല്‍ഖാസിം വിശ്വാസികളെ ഓമിപ്പിച്ചു.

Tags:    
News Summary - tharaveeh-niskaram-palli-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.