തനിമ സാംസ്കാരിക വേദി ദമ്മാം ഘടകം സംഘടിപ്പിച്ച
സ്നേഹസംഗമം
ദമ്മാം: തനിമ സാംസ്കാരിക വേദി ദമ്മാം ഘടകം സ്നേഹ സംഗമം സംഘടിപ്പിച്ചു. ചടങ്ങിൽ തനിമ വൈസ് പ്രസിഡൻറ് മുഹമ്മദ് അലി പീറ്റയിൽ മുഖ്യഭാഷണം നടത്തി.
അരാജകത്വം കൊടികുത്തി വാണ സമൂഹത്തിൽ സമത്വവും സാഹോദര്യവും ഉദ്ഘോഷിക്കുന്ന പ്രത്യയശാസ്ത്രത്തെ സമാധാനപൂർവം നടപ്പാക്കി ലോകചരിത്രത്തിെൻറ ഗതി നിർണയിച്ചതിൽ പ്രവാചകൻ മുഹമ്മദിനോളം പങ്കുവഹിച്ച മറ്റൊരാളെ കണ്ടെത്തുക സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.
ദമ്മാം റോസ് റസ്റ്റാറൻറിൽ നടന്ന പരിപാടിയിൽ സോണൽ പ്രസിഡൻറ് സിനാൻ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകരായ സാജിദ് ആറാട്ടുപുഴ, ഷിബു ഉണ്ണൂണ്ണി എന്നിവർ സംസാരിച്ചു. നിഖിൽ ഗാനം ആലപിച്ചു. നിസാർ അവതാരകനായിരുന്നു. ഫൈസൽ അബൂബക്കർ, അർഷദ് വാണിയമ്പലം, ലിയാഖത്ത്, മുഹമ്മദ് കോയ, സാഅദാ ഹനീഫ്, സിനി അബ്ദുൽ റഹീം, ബുഷ്റ അബ്ദുറഹ്മാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.