തനിമ സാംസ്‌കാരിക വേദി ദമ്മാം സോൺ വാർത്താസമ്മേളനം നടത്തുന്നു

തനിമ 'INDIA@75' പരിപാടികൾ പ്രഖ്യാപിച്ചു

ദമ്മാം: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി തനിമ സാംസ്‌കാരിക വേദി ദമ്മാം സോൺ പ്രശ്‌നോത്തിരി, ചർച്ചാ സദസ്സ് തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കും. ആഗസ്റ്റ് 21 മുതൽ 31 വരെ നീണ്ടുനിൽക്കുന്ന ഓൺലൈൻ പ്രശ്‌നോത്തരിയിൽ പ്രവാസലോകത്തുള്ള മുഴുവൻ മലയാളികൾക്കും പങ്കെടുക്കാമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഓൺലൈൻ രജിസ്‌ട്രേഷൻ ആഗസ്റ്റ് 15 മുതൽ ആരംഭിക്കും.

ഒന്നാം സമ്മാനം ആൻഡ്രോയ്ഡ് മൊബൈൽ ഫോൺ, രണ്ടാം സമ്മാനം ടാബ്‌ലറ്റ് പി.സി, മൂന്നാം സമ്മാനം സ്മാർട്ട് വാച്ച്, കൂടാതെ മറ്റു പ്രോത്സാഹന സമ്മാനങ്ങളുമുണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ +966530058920, +966581280593 എന്നീ വാട്സ്അപ്പ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഇന്ത്യയുടെ ബഹുസ്വരതയും നാനാത്വവും സൗഹാർദ്ദാന്തരീക്ഷവും എന്ന ആശയം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിന്റെ ആശങ്കകൾ ചർച്ച ചെയ്യുന്ന ചർച്ചാസദസ്സും മറ്റു വൈവിധ്യമാർന്ന പരിപാടികളും ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കും. വിദേശ ശക്തികളെ തുരത്തി സ്വയം നിർണയാധികാരം നേടിയ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രവും വർത്തമാനവും സവിശേഷതകൾ ഒട്ടേറെയുള്ളതാണ്.

സ്വതന്ത്ര ഇന്ത്യ 75 വർഷങ്ങൾ പിന്നിടുന്ന സന്ദർഭത്തിൽ പോയ കാലത്തെ സംഭവ ബഹുലമായ നാൾവഴികൾ പ്രവാസലോകത്ത് ചർച്ച ചെയ്യപ്പെടുക എന്നതാണ് പരിപാടിയുടെ ഉദ്ദേശം. വാർത്താസമ്മേളനത്തിൽ പ്രോഗ്രാം കൺവീനർ അംജദ്, ജോഷി ബാഷ, ബിനാൻ ബഷീർ, ഷബ്ന അസീസ് എന്നിവർ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.