തണൽ ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച ‘തണൽസ് പാത്ത്വേ’ എന്ന പരിപാടിയിൽ ഡോ. വി. ഇദ്രീസ് സംസാരിക്കുന്നു
ജിദ്ദ: തണൽ ജിദ്ദ ചാപ്റ്റർ ‘തണൽസ് പാത്ത്വേ’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. തണലിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും സമൂഹത്തിലെ വൈകല്യമുള്ള വ്യക്തികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.
തണൽ ജിദ്ദ ചാപ്റ്റർ പ്രസിഡൻറ് വി.പി. സലിം പരിപാടി ഉദ്ഘാടനം ചെയ്തു. ‘തണൽസ് പാത്ത്വേ’ എന്ന വിഷയത്തിൽ ചെയർമാൻ ഡോ. വി. ഇദ്രീസ് മുഖ്യപ്രഭാഷണം നടത്തി. തണലിന്റെ പ്രവർത്തന രീതികളും ദിശാബോധവും അദ്ദേഹം വിശദീകരിച്ചു.
ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കുന്നത് സ്വർഗത്തിലേക്കുള്ള വഴിയൊരുക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സദസ്സിൽനിന്നുള്ള ചോദ്യങ്ങൾക്ക് ഡോ. വി. ഇദ്രീസ് മറുപടി പറഞ്ഞു.
ജിദ്ദ ചാപ്റ്ററിന്റെ കഴിഞ്ഞ വർഷത്തെ പ്രവർത്തനറിപ്പോർട്ട് ജനറൽ സെക്രട്ടറി കാസിം പന്തിരിക്കര അവതരിപ്പിച്ചു. വനിത വിഭാഗത്തിന്റെ പ്രവർത്തനരീതി ഡോ. ബിൻസി അബ്ദുറഹ്മാൻ വിശദീകരിച്ചു.
നിഹാല റഹ്മാൻ മാതാപിതാക്കൾക്കായി ബോധവത്കരണ ക്ലാസ് നടത്തി. പരിപാടിയിൽ തണൽ ജിദ്ദ ലേഡീസ് വിങ് കമ്മിറ്റി ഔദ്യോഗികമായി നിലവിൽ വന്നു. ചീഫ് കോഓഡിനേറ്ററായി ഫസ്ന ഷരീഫ്, പ്രസിഡൻറ് അനീസ ബൈജു, സെക്രട്ടറി നിഹാല റഹ്മാൻ, ജോ.സെക്രട്ടറി റിസാന ജിഫ്തികർ, ട്രഷറർ ഡോ. ബിൻസി എന്നിവരെ ഡോ. വി. ഇദ്രീസ് പ്രഖ്യാപിച്ചു.
തണൽ ജിദ്ദ ചാപ്റ്റർ പ്രസിഡൻറ് വി.പി. സലിം സമാപന പ്രസംഗം നടത്തി. മാജിദ കുഞ്ഞി സ്വാഗതവും ഷജീർ കണിയാപുരം നന്ദിയും പറഞ്ഞു. ജി.കെ. മനാഫ് ഖുർആൻ പാരായണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.