Posted On
date_range Updated On
date_range തലശ്ശേരി സ്വദേശിനി റിയാദിൽ നിര്യാതയായി
റിയാദ്: മലയാളി യുവതി റിയാദിൽ മരിച്ചു. 36 വർഷമായി റിയാദിൽ പ്രവാസിയായ അഷ്‌റഫ് നെട്ടൂർ - പിലാക്കണ്ടി ലൈല ദമ്പതികളുടെ മകൾ ഷഫ്‌ല (37) ആണ് ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിൽ വെച്ച് മരിച്ചത്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ശുമൈസി ആശുപത്രിയിലേക്ക് മാറ്റും.
സഹോദരങ്ങളായ മുഹമ്മദ് അജ്മൽ, മുഹമ്മദ് സഹൽ എന്നിവർ റിയാദിൽ തന്നെ ജോലി ചെയ്യുന്നു. മൃതദേഹം റിയാദിൽ ഖബറടക്കും. മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി പ്രവർത്തകൻ മെഹ്ബൂബ് അഞ്ചരക്കണ്ടി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.