തൻവീർ ഹാഷിം (പ്രസി.), ഷമീർ തീക്കൂക്കിൽ (സെക്ര.), മുഹമ്മദ് നജാഫ് (ട്രഷ.)
റിയാദ്: തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ (ടി.എം.ഡബ്ല്യു.എ) വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. തൻവീർ ഹാഷിം (പ്രസി.), ഷമീർ തീക്കൂക്കിൽ (സെക്ര.), മുഹമ്മദ് നജാഫ് (ട്രഷ.), അഫ്‌താബ് അമ്പിലായിൽ, ഷഫീഖ് ലോട്ടസ് (വൈസ് പ്രസി.), സാദത്ത് കാത്താണ്ടി, റഫ്ഷാദ് വാഴയിൽ (ജോ. സെക്ര.) എന്നിവരാണ് പുതിയ ഭാരവാഹികൾ.
25 എക്സിക്യൂട്ടിവ് മെംബർമാരെയും അഞ്ച് അഡ്വൈസറി മെംബർമാരെയും റിയാദ് മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ തിരഞ്ഞെടുത്തു. യോഗത്തിൽ ഡാനിഷ് ഷമീർ ഖിറാഅത്ത് നിർവഹിച്ചു. പ്രസിഡൻറ് വി.സി. അസ്‌കർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അൻവർ സാദത്ത് പ്രവർത്തന റിപ്പോർട്ടും ട്രഷറർ അബ്ദുൽ ഖാദർ മേച്ചേരി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വിവിധ വകുപ്പുകൾക്ക് വേണ്ടി എൻജി. മുഹമ്മദ് ഖൈസ് (മെമ്പർഷിപ് ആൻഡ് സബ്സ്ക്രിപ്ഷൻ), എൻജി. മുഹമ്മദ് സറൂഖ് (ലോക്കൽ കോഓഡിനേഷൻ), ഷഫീഖ് ബുസ്താൻ (വിദ്യാഭ്യാസം), സാദത്ത് കാത്താണ്ടി (ഇവൻറ്സ്), ഫുആദ് കണ്ണമ്പത്ത് (സ്പോർട്സ്), ഷമീർ തീക്കൂക്കിൽ (സ്പെഷൽ പ്രോജക്ട്) എന്നിവർ അതത് വകുപ്പുകളുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. ഭാരവാഹി തെരഞ്ഞെടുപ്പിന് ഇസ്മാഈൽ കണ്ണൂർ മേൽനോട്ടം വഹിച്ചു. മുഹമ്മദ് നജാഫ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.