റിയാദിലെത്തിയ തായ്​ലൻഡ്​ ഗാർഹിക തൊഴിലാളികളുടെ ആദ്യ സംഘം

നയതന്ത്രബന്ധം പുനഃസ്ഥാപിച്ചു; സൗദിയിലേക്ക് തായ്​ലൻഡ്​ ഗാർഹിക തൊഴിലാളികളുടെ വരവ്​ തുടങ്ങി

ജിദ്ദ: നയതന്ത്രബന്ധം പുനഃസ്ഥാപിച്ച ശേഷം തായ്‌ലൻഡിൽ നിന്ന്​ സൗദി അറേബ്യയിലേക്കുള്ള ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്​മെൻറ്​ പുനഃരാരംഭിച്ചു. വനിതാ വീട്ടുജോലിക്കാരുടെ ആദ്യ സംഘം വ്യാഴാഴ്ച രാവിലെ​ റിയാദ്​ വിമാനത്താവളത്തിലെത്തി​. സൗദി മാനവവിഭവശേഷി മന്ത്രാലയവും തായ് തൊഴിൽ മന്ത്രാലയവും തമ്മിൽ ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള കരാർ അടുത്തിടെയാണ്​ ഒപ്പുവെച്ചത്​. തായ്‌ലൻഡിൽനിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വാതിൽ തുറന്നത് റിക്രൂട്ട്‌മെൻറ്​ സ്രോതസ്സുകളുടെ വൈവിധ്യവൽക്കരണം ഉണ്ടാക്കുകയും സൗദി റിക്രൂട്ട്‌മെൻറ്​ വിപണിയിലെ വർഷങ്ങളോളമായുള്ള ചില രാജ്യങ്ങളുടെ കുത്തകയെ തകർക്കുകയും ചെയ്യുമെന്നാണ്​ വിലയിരുത്തുന്നത്​.

സൗദിയിലേക്കുള്ള തായ് സ്ത്രീ തൊഴിലാളികളുടെ പ്രവാഹം തുടരുമെന്ന്​ ‘ഇഅ്​തന’ ഹ്യൂമൻ റിസോഴ്‌സ് കമ്പനി സി.ഇ.ഒ മുൻദിർ അൽ നഹാരി പറഞ്ഞു. സൗദി കുടുംബത്തിന് ആവശ്യമായ കഴിവുകളിൽ പരിശീലനം നേടിയ ശേഷമാണ്​ വരവ്​. പല രാജ്യങ്ങളിൽ നിന്ന്​ ഗാർഹിക തൊഴിലാളികളെ ​കൊണ്ടുവരുന്നത്​ റിക്രൂട്ട്‌മെൻറ്​ ഉറവിടങ്ങൾ വൈവിധ്യവത്കരിക്കാനും ഗുണഭോക്താവിന് ഗുണമേന്മയുള്ളതും ന്യായമായ ചെലവുകളോടെയും കൂടിയ ഗാർഹിക തൊഴിൽ സേവനങ്ങൾ നൽകുക ലക്ഷ്യമിട്ടാണെന്നും അൽനഹാരി പറഞ്ഞു.

Tags:    
News Summary - Thai domestic workers have started arriving in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.