റിയാദ്: തലസ്ഥാനത്തെ കച്ചവട സ്ഥാപനങ്ങളിലെ പരിശോധനക്ക് വനിത ഉദ്യോഗസ്ഥ സംഘവും. കഴിഞ്ഞദിവസങ്ങളിൽ 75 ലേറെ വനിതകളുടെ വസ്ത്ര സ്ഥാപനങ്ങളിൽ ഇവർ പരിശോധന നടത്തി. നിയമലംഘനങ്ങൾ കണ്ടെത്തിയ 18 കടകൾ പൂട്ടിച്ചു. വ്യവസായ, നിക്ഷേപ മന്ത്രാലയത്തിെൻറ നേതൃത്വത്തിലാണ് വനിത ഉദ്യോഗസ്ഥ സംഘം പരിശോധനക്കിറങ്ങിയത്. കൂടുതൽ വനിത ഉദ്യോഗസ്ഥരെ പരിശോധനക്ക് നിയോഗിക്കുന്നുണ്ടെന്നും കഴിഞ്ഞ ആഗസ്തിൽ ഹജ്ജ് സീസണിലാണ് ഇവർ ആദ്യമായി രംഗത്തിറങ്ങിയതെന്നും മന്ത്രാലയം വക്താവ് അറിയിച്ചു. പ്രധാനമായും വനിതകളുടെ വസ്ത്രങ്ങളും മറ്റുസാധനങ്ങളും വിൽക്കുന്ന കടകളും വനിത സൂക്കുകളുമായിരിക്കും പ്രത്യേകസംഘം നിരീക്ഷിക്കുക. തൊഴിൽ നിയമലംഘനങ്ങൾക്കൊപ്പം വ്യാജ ഉൽപന്നങ്ങളുടെ പരിശോധനയും നടത്തും. ട്രേഡ്മാർക്ക് നിയമലംഘനം, മറ്റുതട്ടിപ്പുകൾ എന്നിവയുടെ നിരീക്ഷണവും ഇവരുടെ അധികാര പരിധിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.