Posted On
date_range Updated On
date_range സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ: ഖത്വീഫിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു
ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ വെടിയേറ്റു മരിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സ്വദേശികളായ മുഹമ്മദ് ഹസൻ അൽ-സായിദ്, മുഫീദ് ഹംസ അലി അൽ ഒൽ വാൻ, ഖലീൽ ഹസൻ അൽ മുസ്ലിം എന്നീ യുവാക്കളാണ് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
വെടിവെപ്പിൽ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ഖത്തീഫിലെ അൽ-കുവൈകിന്നടുത്ത ഒരു വീട്ടിൽ ഭീകരാക്രമണ ബന്ധമുള്ളവർ താമസിക്കുന്നുണ്ടെന്ന സംശയത്തിൽ മൂന്ന് പേരെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. സേന വീട് വളഞ്ഞപ്പോൾ തീവ്രവാദികൾ കീഴടങ്ങാൻ വിസമ്മതിക്കുകയും സുരക്ഷാ സേനക്കെതിരെ വെടിയുതിർക്കുകയും ചെയ്തു. തിരിച്ച് നടത്തിയ വെടിവെപ്പിൽ മുന്ന് പേരും കൊല്ലപ്പെടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.