തീവ്രവാദത്തിന് ധനസഹായം തടയൽ:  നിയമത്തിന് ശൂറയുടെ അംഗീകാരം

റിയാദ്: തീവ്രവാദ കുറ്റകൃത്യങ്ങളും തീവ്രവാദത്തിന് ധനസഹായം നല്‍കുന്നതും തടയുന്ന നിയമത്തിന് സൗദി ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. വൈസ്പ്രസിഡൻറ്​ ഡോ. മുഹമ്മദ് അല്‍ജഫ്രിയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച തലസ്ഥാനത്ത് ചേര്‍ന്ന ശൂറ കൗണ്‍സില്‍ യോഗമാണ് രാഷ്​ട്രസുരക്ഷയുമായി ബന്ധപ്പെട്ട തീവ്രവാദവിരുദ്ധ നിയമത്തിന് അംഗീകാരം നല്‍കിയത്. ശൂറയിലെ സുരക്ഷ ഉപസമിതി മേധാവി മേജര്‍ ജനറല്‍ അബ്​ദുല്ല സഅ്ദൂന്‍ സമര്‍പ്പിച്ച നിര്‍ദേശത്തില്‍ കഴിഞ്ഞ യോഗങ്ങളില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് നിയമാവലി  വോട്ടിനിട്ട് പാസാക്കിയത്. പണം വെളുപ്പിക്കല്‍ തടയാനുള്ള നിയമ ഭേദഗതിയും ശൂറ തിങ്കളാഴ്ച അംഗീകരിച്ചു. സാമ്പത്തിക സമിതി മേധാവി ഉസാമ അല്‍റബീഅ അവതരിപ്പിച്ച നിര്‍ദേശത്തില്‍ അംഗങ്ങളുടെ ചര്‍ച്ചക്ക് ശേഷമാണ് അംഗീകാരമുണ്ടായത്. പണം വെളുപ്പിക്കലിന്​ തീവ്രവാദവുമായി ബന്ധമുണ്ടാവാനുള്ള സാധ്യത തടയുക എന്നതും നിയമ ഭേദഗതിയുടെ താല്‍പര്യമാണ്.

Tags:    
News Summary - terror-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.