Posted On
date_range Updated On
date_range എ.സി.എഫ് കെ.എസ്.എ ഫുട്ബാൾ: ഇന്ത്യ നാളെ നൈജീരിയയെ നേരിടും
ജിദ്ദ: അസോസിയേഷൻ കമ്യൂണിറ്റി ഫുട്ബാൾ (എ.സി. എഫ്) കെ.എസ്.എ ചാമ്പ്യൻഷിപ്പിൽ ബുധനാഴ്ച്ച ഇന്ത്യ നൈജീരിയയുമായി ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടും. ലീഗ് റൗണ്ടിലെ ആവേശകരമായ അവസാന മത്സരത്തിൽ പാകിസ്താനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചാണ് പ്രീ ക്വാർട്ടറിൽ പ്രവേശിച്ചത്. ഞായറാഴ്ച നടന്ന പ്രീ ക്വാർട്ടറിൽ ലെബനോനെ കീഴടക്കിയാണ് ക്വാർട്ടർ ബെർത്ത് ഉറപ്പാക്കിയത്.
കളി അവസാനിക്കാൻ 10 മിനിട്ട് ബാക്കി നിൽക്കെ ടീം ക്യാപ്റ്റൻ ശിഹാബ് എടുത്ത ഫ്രീ കിക്കിൽ നിന്നാണ് വിജയ ഗോൾ പിറന്നത്. കിങ് അബ്്ദുൽ അസീസ് യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ രാത്രി 9നാണ് മത്സരം. ജിദ്ദയിലെ പ്രധാന ഇന്ത്യൻ ഫുട്ബാൾ ക്ലബ്ബായ എ.സി.സിയാണ് ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത്. വിവിധ ക്ലബ്ബുകളിലെ പ്രമുഖ കളിക്കാർ എ.സി.സിക്ക് വേണ്ടി ബൂട്ട് കെട്ടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.