നാ​ട്ടി​ലേ​ക്കു​ മ​ട​ങ്ങു​ന്ന ടി.​സി. സ​ജീ​വ​ന്​ ന​വോ​ദ​യ കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ്​ ല​ക്ഷ്മ​ണ​ൻ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

ടി.​സി. സ​ജീ​വ​ന്​ യാത്രയയപ്പ് നൽകി

ജു​ബൈ​ൽ: 30 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന ന​വോ​ദ​യ ക​ലാ​സാം​സ്കാ​രി​ക വേ​ദി ഭാ​ര​വാ​ഹി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ടി.​സി. സ​ജീ​വ​ന്​ ജു​ബൈ​ൽ ഘ​ട​കം യാ​ത്ര​യ​യ​പ്പ്‌ ന​ൽ​കി. ജു​ബൈ​ലി​ൽ ജോ​ലി ചെ​യ്തി​രു​ന്ന സ​ജീ​വ​ൻ ന​വോ​ദ​യ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും ജു​ബൈ​ൽ അ​റൈ​ഫി ഏ​രി​യ ആ​ക്ടി​ങ് സെ​ക്ര​ട്ട​റി​യു​മാ​യി പ്ര​വ​ർ​ത്തി​ച്ചു.

കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ്​ ല​ക്ഷ്മ​ണ​ൻ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ഫൈ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ന​വാ​സ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ജ​യ​ൻ ക​ണ്ണൂ​ർ, പ്രേ​മ​രാ​ജ് ക​തി​രൂ​ർ, അ​മ​ൽ ഹാ​രി​സ്, പ്ര​ജീ​ഷ് ക​റു​ക​യി​ൽ, ഗി​രീ​ഷ് കു​മാ​ർ, സ​ഫീ​ന താ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രി​നീ​ദ് ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - T.C. Sajeev was sent away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.