മക്കയിൽ ടാക്​സി സ്വദേശിവത്​കരണം:  ഏഴായിരം പേർക്ക്​​ ജോലി ഉറപ്പാകും

ജിദ്ദ: മക്ക നഗരപരിധിയിൽ ഹജ്ജ്​^ഉംറ സീസണുകളിലെ ടാക്​സി ജോലി സ്വദേശിവത്​കരിക്കുന്നതിലൂടെ ഏഴായിരം പേർക്ക്​ ജോലി ലഭിക്കുമെന്ന്​ റിപ്പോർട്ട്​. സീസണുകളിൽ മക്കക്കുള്ളിലെ ടാക്​സി ജോലികൾ സ്വദേശികൾക്ക്​ മാത്രമാക്കണമെന്ന്​ കഴിഞ്ഞ ദിവസമാണ്​ ഡെപ്യൂട്ടി ഗവർണർ നിർദേശം വെച്ചത്​​​. ഇതിനെ മക്കയിലെ സ്വദേശികൾ സ്വാഗതം ചെയ്​തു. മക്കയിലെ യുവാക്കൾക്കും തൊഴിലന്വേഷകർക്കും ഇത്​ കൂടുതൽ തൊഴിലവസരമുണ്ടാക്കുമെന്നവർ അഭിപ്രായപ്പെട്ടു. മക്കയിൽ 150 ഒാളം ടാക്​സി കമ്പനികൾക്ക്​ കീഴിൽ 7000 ത്തിലധികം കാറുകളുണ്ടെന്നാണ്​ കണക്ക്​. സീസണുകളിലെ ജോലികൾ സ്വദേശികൾക്ക്​ മാത്രമാക്കുന്നതോടെ ഏകദേശം 7000 തൊഴിലവസരമുണ്ടാകുമെന്നാണ്​ കണക്ക് .ജിദ്ദ ഗവർണറേറ്റ്​ ആസ്​ഥാനത്ത്​ മേഖല തൊഴിൽ സ്വദേശിവത്​കരണ പദ്ധതി ഉദ്​ഘാടനത്തിനിടെ ബുധനാഴ്​ചയാണ്​ സീസണുകളിൽ മക്കക്കുള്ളിലെ ടാക്​സി ജോലികൾ സ്വദേശികൾക്ക്​ മാത്രമാക്കണമെന്ന്​ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ അബ്​ദുല്ല ബിൻ ബന്ദർ നിർദേശം വെച്ചത്​​.  ഡെപ്യൂട്ടി ഗവർണറുടെ നിർദേശം വന്നതോടെ ബന്ധപ്പെട്ട വകുപ്പുകൾക്ക്​ അത്​ നടപ്പിലാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു​. നിലവിൽ ടാക്​സി മേഖലയിൽ ഇന്ത്യക്കാരടക്കമുള്ള നിരവധി വിദേശികൾ മക്കയിൽ ജോലി ചെയ്​തുവരുന്നുണ്ട്​. തീരുമാനം നടപ്പിലാക്കുന്നതോടെ ഇവർക്ക്​ ജോലി നഷ്​ടമാവും.
 
Tags:    
News Summary - Taxi Localization in Makkah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.