എം.ഇ.എസ് റിയാദ് ചാപ്റ്റർ ഭാരവാഹികൾ ‘ഫ്യൂച്ചർ എൻറർപ്രണേഴ്സ് ബൂട്ട്ക്യാമ്പ്’ പരിപാടിയെക്കുറിച്ച് വിശദീകരിക്കുന്നു
റിയാദ്: ബിസിനസ് സംരംഭങ്ങളുടെ ലോകത്തെ കുറിച്ച് 13 മുതൽ 17 വയസ് വരെ പ്രായമുള്ള വിദ്യാർഥികളിൽ അവബോധമുണ്ടാക്കുന്നതിന് എം.ഇ.എസ് റിയാദ് ചാപ്റ്റർ ഏകദിന ‘ഫ്യൂച്ചർ എൻറർപ്രണേഴ്സ് ബൂട്ട്ക്യാമ്പ്’ സംഘടിപ്പിക്കുന്നു. ടി എക്സ് ബിസിനസ് ഇക്കോസിസ്റ്റവുമായി ചേർന്ന് ഒരുക്കുന്ന പരിപാടി ഡിസംബർ 20-ന് നടക്കും.
സ്റ്റാർട്ടപ്പ് - സംരംഭക രംഗത്തെ സാധ്യതകളും അതിലേക്കാവശ്യമുള്ള പ്രശ്നപരിഹാര കഴിവ്, സാമ്പത്തിക അവബോധം, മാർക്കറ്റിങ് ഉൾപ്പെടെയുള്ള അടിസ്ഥാന ആശയങ്ങൾ ഇൻട്രാക്ടീവ് സെഷനുകൾ വഴി കുട്ടികൾക്ക് പ്രായോഗികമായി പരിചയപ്പെടുത്തിക്കൊടുക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം.
സി.ബി.എസ്.ഇ ബോർഡിന് കീഴിൽ നിലവിലുള്ള എൻ.സി.ഇ.ആർ.ടി പാഠ്യക്രമം വിദ്യാർഥികൾക്ക് ശക്തമായ അക്കാദമിക് അടിത്തറ നൽകുന്നുണ്ടെങ്കിലും നിർമിത ബുദ്ധി (എ.ഐ), ഓട്ടോമേഷൻ എന്നിവ വഴി അതി വേഗം വഴി മാറാൻ പോകുന്ന വരും കാലത്തേക്ക് തയാറെടുക്കാൻ, പാഠ്യപദ്ധതിക്കുപുറമെ പ്രായോഗിക പഠനാനുഭവങ്ങളും ലൈഫ് സ്കില്ലുകളും കുട്ടികൾക്ക് സ്കൂൾ കാലഘട്ടത്തിൽ തന്നെ ലഭിക്കേണ്ടതിെൻറ ആവശ്യകത വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ബൂട്ട്ക്യാമ്പ് രൂപകൽപന ചെയ്തിരിക്കുന്നത്.
പരിപാടിക്ക് നേതൃത്വം നൽകുന്നത് ടി എക്സ് ബിസിനസ് ഇക്കോസിസ്റ്റം സ്ഥാപകനും ബിസിനസ് കോച്ചുമായ ഫസൽ റഹ്മാനാണ്. ഭാവിയെ ആത്മവിശ്വാസത്തോടെ നേരിടാൻ യുവതലമുറയെ ഒരുക്കുക എന്ന എം.ഇ.എസ് റിയാദ് ചാപ്റ്ററിെൻറ ദീർഘകാല പ്രതിബദ്ധതയുടെ ഭാഗമാണ് ഈ പരിപാടി.
ഈ പരിപാടിയിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ഗൂഗിൾ ഫോം https://forms.gle/P7U8gnCJiJ4ss1ye6 വഴിയോ 0508385294 / 0558919537 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടോ പൂർത്തിയാക്കണം. വാർത്തസമ്മേളനത്തിൽ ചാപ്റ്റർ ജനറൽ സെക്രട്ടറി നവാസ് റഷീദ്, സെക്രട്ടറി ഷഫീഖ് പാനൂർ, എജുക്കേഷൻ വിങ് കൺവീനർമാരായ യതി മുഹമ്മദ്, അബൂബക്കർ മഞ്ചേരി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.