റിയാദ്: സാമൂഹിക സാംസ്കാരിക സംഘടനയായ റിയാദ് ടാക്കീസ് അൽമദീന ഹൈപ്പർമാർക്കറ്റിെൻറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കാരംസ് ടൂർണമെൻറ് (ഡബിൾസ്) ഈ മാസം 19ന് ഉച്ചക്ക് രണ്ട് മുതൽ ഹറാജ് അൽ മദീന ഹൈപ്പർമാർക്കറ്റിൽ നടക്കും. വിജയികൾക്ക് ഒന്നാം സമ്മാനമായി 1,000 റിയാലും
രണ്ടാം സമ്മാനമായി 500 റിയാലും മൂന്നാം സമ്മാനമായി 250 റിയാലും സമ്മാനിക്കും. മികച്ച ടീമിനും മികച്ച കളിക്കാരനും പ്രത്യേക സമ്മാനങ്ങൾ നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 0510067989, 0550418054 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.