റിയാദിലെ സഹൃദയ കൂട്ടായ്​മ ശുമൈസി അൽ അബീർ ക്ലിനിക്കിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽ പ​ങ്കെടുത്തവർ

റിയാദ്​ സഹൃദയ സൗജന്യ മെഡിക്കൽ, രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു

റിയാദ്​: അന്നം തരുന്ന നാടി​ന്റെ സാമൂഹിക സേവന നന്മകൾക്കായി റിയാദിലെ സഹൃദയ കൂട്ടായ്​മ രക്തദാന ക്യാമ്പും മെഡിക്കൽ ക്യാമ്പും​ സംഘടിപ്പിച്ചു. റിയാദ്​ ശുമൈസി കിങ്​ സഊദ് മെഡിക്കൽ സിറ്റിയിൽ നടന്ന രക്തദാന ക്യാമ്പിൽ നിരവധിയാളുകൾ പങ്കെടുത്തു. കൂടാതെ പിന്നീട്​ ശുമൈസിയിലെ അൽ അബീർ ക്ലിനിക്കിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പും ജനകീയ ശ്രദ്ധ ആകർഷിച്ചു.

ശുമൈസി കിങ്​ സഊദ്​ മെഡിക്കൽ സിറ്റിയിൽ നടന്ന രക്തദാന ക്യാമ്പിൽ പ​ങ്കെടുത്തവർ

രോഗങ്ങൾ വർധിച്ചു വരുന്ന കാലഘട്ടത്തിൽ സമൂഹത്തിൽ ആരോഗ്യം നിലനിർത്തുന്നത്തിനും സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സഹായിക്കുമെന്നും രക്തദാനം പോലുള്ള പ്രവർത്തനങ്ങൾ സാമൂഹിക ആവശ്യകതക്കും വേണ്ടിയുള്ളതാണെന്നും സഹൃദയ അംഗങ്ങൾ അറിയിച്ചു. എല്ലാവർഷവും നടത്തിവരുന്ന സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ വരുന്ന വർഷത്തിൽ കൂടുതൽ വിപുലീകരിക്കാനും ഭാരവാഹികൾ തീരുമാനിച്ചു.

Tags:    
News Summary - Riyadh Sahrudaya organized free medical and blood donation camps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.