ജി.കെ.പി.എ ഖമീസ് മുശൈത് വനിത വിഭാഗ പ്രഖ്യാപനം ഡോ. അബ്ദുൽ ഖാദറും സത്താർ ഒലിപ്പുഴയും ചേർന്ന് നിർവഹിക്കുന്നു
അബഹ: ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ ഖമീസ് മുശൈത് യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. പരിപാടി ലാന സ്കൂൾ വൈസ് പ്രിൻസിപ്പൽ ശംന ഉദ്ഘാടനം ചെയ്തു. അബഹ കിങ് ഖാലിദ് യൂനിവേഴ്സിറ്റി പ്രഫസർമാരായ ഡോ. തഫസ്സുൽ ഇജാസ്, ഡോ. അഹമ്മദ് സലീൽ എന്നിവർ ക്ലാസെടുത്തു.
‘വിദ്യാഭ്യാസവും യഥാർഥ ജീവിതവും തമ്മിലുള്ള വിടവ് എങ്ങനെ നികത്താം’ എന്ന് ഡോ. തഫസ്സുൽ ഇജാസ് വിശദീകരിച്ചു. ലാലാ ഷിഫാസിെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ നൃത്തം, ഗാനം, സ്കിറ്റ് തുടങ്ങിയ സാംസ്കാരിക പരിപാടികളും അരങ്ങേറി.
ദുആയും മെഹറിനും അവതാരകരായിരുന്നു. മത്സരങ്ങളിലെയും ക്വിസ് പ്രോഗ്രാമിലെയും വിജയികൾക്കുള്ള സമ്മാനങ്ങൾ ജി.കെ.പി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ സനോജ്, സമീർ, അബ്ദുറഹ്മാൻ, ഉമർ, ഷഫീഖ്, സിദ്ദീഖ് ഫർദാൻ, ആഷിക് എന്നിവർ വിതരണം ചെയ്തു. ജി.കെ.പി.എ ഖമീസ് മുശൈത് വനിതാ വിഭാഗത്തിെൻറ പ്രഖ്യാപനം ഡോ. അബ്ദുൽ ഖാദർ, സത്താർ ഒലിപ്പുഴ എന്നിവർ ചേർന്ന് പ്രഖ്യാപിച്ചു.
പുതിയ ലോഗോയും ഇതോടൊപ്പം പ്രകാശനം ചെയ്തു. നിസാർ മുഹമ്മദ് സ്വാഗതവും മജീദ് മണ്ണാർക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.