മക്ക: വ്യക്തിഗത സേവനങ്ങൾക്കുള്ള സർക്കാർ സ്മാർട്ട് ആപ്പായ ‘തവക്കൽന’യിൽ ഹജ്ജ് പെർമിറ്റുകൾ കാണാനും സ്കാൻ ചെയ്യാനുമുള്ള സേവനം ആരംഭിച്ചു.ഹജ്ജ് അനുമതി പത്രം നൽകുന്ന ‘തസ്രീഹ്’ പ്ലാറ്റ്ഫോമുമായി സംയോജിപ്പിച്ചാണ് ഈ സേവനം നൽകുന്നത്. ഓൺലൈനായി പെർമിറ്റുകൾ നേടുന്നതിനുള്ള പ്രക്രിയയെ സുഗമമാക്കുന്ന ഈ സംരംഭം സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം അടുത്തിടെയാണ് ആരംഭിച്ചത്.
ആഭ്യന്തര, അന്തർദേശീയ തീർഥാടകർക്കുള്ള ഹജ്ജ് പെർമിറ്റ് കാർഡും ലൈസൻസുകളും ഉൾപ്പെടെ സർക്കാർ ഏജൻസികൾ നൽകുന്ന എല്ലാ ഹജ്ജ് പെർമിറ്റുകളും തവക്കൽനയിൽ കാണാനാവും. ‘നുസുക്’ പ്ലാറ്റ്ഫോം വഴി ഹജ്ജ്, ഉംറ മന്ത്രാലയവുമായുള്ള സാങ്കേതിക സംയോജനത്തിലൂടെയാണ് ഇത് ഒരുക്കുന്നത്.ഹജ്ജ് സീസണിൽ തൊഴിലാളികൾക്കും വളന്റിയർമാർക്കുമുള്ള പെർമിറ്റുകൾ, ഗതാഗതത്തിനായുള്ള വാഹന പെർമിറ്റുകൾ എന്നിവയും കണാനാകും. ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ, ആപ്പ് ഗാലറി, ഗാലക്സി സ്റ്റോർ തുടങ്ങിയ ഔദ്യോഗിക ഓൺലൈൻ സ്റ്റോറുകളിൽനിന്ന് തവക്കൽന ആപ്പ് ഡൗൺലോഡ് ചെയ്യാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.