ഖമീസ് മുശൈത്ത്: തരീബ് ഏരിയ കെ.എം.സി.സി വാർഷിക ജനറൽ ബോഡി ഖമീസ് മുശൈത്ത് സെൻട്രൽ കമ്മിറ്റി ട്രഷറർ ജലീൽ കാവന്നൂർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് കാസിം മട്ടന്നൂർ അധ്യക്ഷതവഹിച്ചു.
സെൻട്രൽ കമ്മിറ്റി സെക്രട്ടറി നജീബ് തുവ്വൂർ, വൈസ് പ്രസിഡൻറ് മജീദ് തലീസ്, ടൗൺ ഏരിയ കമ്മിറ്റി സെക്രട്ടറി ഉമ്മർ ചെന്നാരിയിൽ, ശുഭ ഏരിയ കമ്മിറ്റി സെക്രട്ടറി മുസ്തഫ, സാദിഖ് ഫൈസി, നൗഫൽ ഫൈസി എന്നിവർ സംസാരിച്ചു.
എം.ബി.ബി.എസ് പരീക്ഷയിൽ മകൻ ഉന്നതവിജയം നേടിയതിനുള്ള സ്നേഹാദരവ് മുഹമ്മദ് കുട്ടി ബാഖവിക്ക് ജലീൽ കൈമാറി.
സാമൂഹിക സുരക്ഷ പദ്ധതിയുടെ പ്രചാരണ ഉദ്ഘാടനം അർഷിദ് കണ്ണൂരിന് അപേക്ഷ ഫോറം നൽകി നജീബ് തുവ്വൂർ നിർവഹിച്ചു. ഏരിയ കമ്മിറ്റി ജന. സെക്രട്ടറി നാസർ തൃശൂർ സ്വാഗതവും ട്രഷറർ റഹ്മത്തുല്ല മൂഴിക്കൽ നന്ദിയും പറഞ്ഞു.പുതിയ മെംബർഷിപ് അടിസ്ഥാനത്തിൽ െതരഞ്ഞെടുത്ത ഏരിയ കമ്മിറ്റി ഭാരവാഹികളുടെ പ്രഖ്യാപനം ജലീൽ കാവന്നൂർ നിർവഹിച്ചു. പുതിയ ഭാരവാഹികൾ: അൈഡ്വസറി ബോർഡ് ചെയർമാൻ: മുഹമ്മദ് കുട്ടി ബാഖവി. കാസിം മട്ടന്നൂർ (പ്രസി.), ഹാഷിം താനൂർ, ലിയാക്കത്തലി കൽപകഞ്ചേരി (വൈസ് പ്രസി.), നാസർ തൃശൂർ (ജന. സെക്ര.), മുഹമ്മദലി പെരിന്തൽമണ്ണ, സൈതലവി തിരൂർ (ജോ. സെക്ര.), ട്രഷറർ: റഹ്മത്തുല്ല മൂഴിക്കൽ.ഷബീബ് പെരിന്തൽമണ്ണ, ജെരീഷ് കൊയിലാണ്ടി, ഹനീഫ താനാളൂർ (എക്സിക്യൂട്ടിവ് അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.