ജുബൈലിൽ താനൂർ പ്രവാസി കൂട്ടായ്മ ഈദ് ഫെസ്റ്റിലെ മുഖ്യാതിഥി ഹാജാ അബ്ദുറഹ്മാന് ഉപഹാരം പ്രസിഡന്റ്
കുഞ്ഞിക്കോയ സമ്മാനിക്കുന്നു
ജുബൈൽ: താനൂർ പ്രവാസി കൂട്ടായ്മ ജുബൈൽ ക്ലാസിക് റെസ്റ്റാറന്റിൽ ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു. വൈകിട്ട് അഞ്ചോടെ ആരംഭിച്ച പരിപാടികൾ രാത്രി 10-നാണ് അവസാനിച്ചത്. കുടുംബങ്ങൾ ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു. കസേരകളി, ബലൂൺ പൊട്ടിക്കൽ, ലെമൺ സ്പൂൺ റേസിങ് തുടങ്ങിയ വിനോദപരിപാടികളിൽ കുട്ടികളും മുതിർന്നവരും പങ്കെടുത്തു.
ഡോ. നവ്യ വിനോദ്, ഫാത്തിമ അഫ്സൽ, രഞ്ജിത്ത് മാത്യു, ആരോൺ രഞ്ജിത്ത്, ടിൻറു രഞ്ജിത്ത് എന്നിവരും കൂട്ടായ്മയിലെ അംഗങ്ങളായ ഷാഫി, ഫദൽ, ജലീൽ, ജീലാനി, റഊഫ് എന്നിവരും ഗാനങ്ങൾ ആലപിച്ചു. പൊന്നാനി വെൽഫെയർ കൂട്ടായ്മ രക്ഷാധികാരി ഹാജ അബ്ദുറഹ്മാൻ പരിപാടിയോട് അനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.
കൂട്ടായ്മ പ്രസിഡന്റ് കുഞ്ഞിക്കോയ അധ്യക്ഷതവഹിച്ചു. ഇ.പി. സിദ്ധീഖ്, അർഷാദ് അലി, ഡോ. നവ്യ വിനോദ് എന്നിവർ സംസാരിച്ചു. യൂനസ്, ഷാഫി, റസാഖ്, അഞ്ചുടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ജാഫർ താനൂർ സ്വാഗതവും ട്രഷറർ ഷഫീഖ്താ നൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.