തനിമ സാംസ്കാരിക വേദി റിയാദ് ഘടകം നടത്തിയ റമദാൻ പ്രശ്നോത്തരിയിൽ വിജയിച്ചവർ
റിയാദ്: വിഖ്യാത പണ്ഡിതൻ സയ്യിദ് സാബിഖിെൻറ ഫിഖ്ഹ്സ്സുന്ന എന്ന ഗ്രന്ഥത്തെ ആധാരമാക്കി തനിമ സാംസ്കാരിക വേദി റിയാദ് ഘടകം നടത്തിയ റമദാൻ പ്രശ്നോത്തരി വിജയികളെ പ്രഖ്യാപിച്ചു. സകാത്ത് എന്ന അധ്യായത്തെ ആസ്പദമാക്കിയായിരുന്നു ക്വിസ് മത്സരം. രജിസ്റ്റർ ചെയ്ത ആയിരത്തിലധികം ആളുകളെ വിവിധ വാട്സ്ആപ് ഗ്രൂപ്പുകളാക്കി പുസ്തകത്തിെൻറ ഇ-പതിപ്പ് നൽകുകയും പിന്നീട് ഓൺലൈനായി മത്സരം സംഘടിപ്പിക്കുകയുമാണ് ചെയ്തത്.
വിവിധ ഘട്ടങ്ങളിലായി നടന്ന മൂല്യനിർണയത്തിന് ശേഷം ഷസ്ന ഹസീബ്, സഹല റിയാസ്, ശബ്ന ബഷീർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഫിറോസ് പുതുക്കോട്, ശാഫിറ സുൽഫി, ഷഹീർ ടി, ആയിശ എം.പി, ഷിഫ്ന പാട്ടത്തൊടിക എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾ കരസ്ഥമാക്കി. വിജയികളെയും മത്സരത്തിൽ പങ്കെടുത്തവരെയും തനിമ സൗത്ത് സോൺ മേഖല എക്സിക്യൂട്ടിവ് യോഗം അനുമോദിച്ചു.
കോവിഡ് സാഹചര്യം മൂലം പൊതുചടങ്ങുകൾ ഒഴിവാക്കി വിജയികൾക്കുള്ള സമ്മാനങ്ങൾ എത്രയും പെട്ടെന്ന് എത്തിച്ചുനൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. പതിനായിരത്തിലധികം രൂപ വിലവരുന്ന പുസ്തകങ്ങളാണ് വിജയികൾക്ക് ലഭിക്കുക. വിജ്ഞാന മത്സരത്തിന് തനിമ മേഖല പ്രസിഡൻറ് ബഷീർ രാമപുരം, സെക്രട്ടറി ഖലീൽ അബ്ദുല്ല, എക്സിക്യൂട്ടിവ് അംഗങ്ങളായ അഡ്വ. ഷാനവാസ്, ലത്തീഫ് ഓമശ്ശേരി, ആസിഫ് കക്കോടി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.